ദയയല്ല നീതിയാണ് വേണ്ടതെന്ന് പ്രശാന്ത് ഭൂഷണ്‍; ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍

ദയയല്ല നീതിയാണ് വേണ്ടതെന്ന് പ്രശാന്ത് ഭൂഷണ്‍; ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍

കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനാണെന്ന വിധി റദ്ദാക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും പ്രസ്താവനും പിന്‍വലിക്കില്ല. തനിക്ക് ദയയല്ല നീതിയാണ് വേണ്ടതെന്നും പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. പ്രസാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് ചെയ്യാമെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

കോടതി ബലം പ്രയോഗിച്ച് മാപ്പ് പറയിക്കാന്‍ ശ്രമിക്കുകയാണെന്ന് അഭിഭാഷകന്‍ രാജീവ് ധവാന്‍ പറഞ്ഞു. ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി മാപ്പ് പറയാനാകില്ല.നിരുപാധിക മാപ്പ് എന്നത് ബലപ്രയോഗമാണെന്നും കോടതിയെ അറിയിച്ചു.

ഒരാളെ വേദനിപ്പിച്ചാല്‍ മാപ്പ് പറയുന്നതില്‍ എന്താണ് തെറ്റെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. പ്രശാന്ത് ഭൂഷണ് എന്ത് ശിക്ഷ നല്‍കണമെന്ന് അരുണ്‍ മിശ്ര അഭിഭാഷകനോട് ചോദിച്ചു. കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും വിലക്കുകയോ തടവ് ശിക്ഷ നല്‍കുകയോ ചെയ്യാം. കോടതിയലക്ഷ്യത്തിന് തടവ് ശിക്ഷയാണ് നല്‍കാറുള്ളത്. എന്ത് ശിക്ഷയായാലും രക്തസാക്ഷിയാക്കാനും ശരിയായ ശിക്ഷ ലഭിച്ചുവെന്ന് പറയാനും ആളുകള്‍ ഉണ്ടാകും. ഇത്തരം വിവാദങ്ങളിലേക്ക് പോകുന്നതെന്തിനാണെന്ന് രാജീവ് ധവാന്‍ കോടതിയോട് ചോദിച്ചു. രക്തസാക്ഷിയാകാന്‍ പ്രശാന്ത് ഭൂഷണിന് താല്‍പര്യമില്ലെന്നും രാജീവ് ധവാന്‍ വ്യക്തമാക്കി. ശിക്ഷാ വിധി പറയുന്നതിനായി കേസ് മാറ്റിവെച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in