സെക്രട്ടറിയേറ്റില്‍ തീപിടിത്തം; പ്രോട്ടോകോള്‍ ഓഫീസിലെ ഫയലുകള്‍ നശിച്ചു

സെക്രട്ടറിയേറ്റില്‍ തീപിടിത്തം; പ്രോട്ടോകോള്‍ ഓഫീസിലെ ഫയലുകള്‍ നശിച്ചു

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ തീപിടിത്തം. ഓഫീസിലെ ഫയലുകള്‍ കത്തി നശിച്ചു. അഗ്നിശമന സേനയെത്തി തീയണച്ചു. സുപ്രധാന ഫയലുകള്‍ നശിച്ചില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

ഗസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തി നശിച്ചതെന്ന് പൊതുഭരണ അഡീഷണല്‍ സെക്രട്ടറി പി ഹണി മനോരമ ന്യൂസിനോട് പറഞ്ഞു. കംപ്യൂട്ടര്‍ കേബിളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. സുപ്രധാന ഫയലുകള്‍ പുറത്ത് സൂക്ഷിക്കാറില്ലെന്നും അധികൃതര്‍ പറയുന്നു.

സുപ്രധാന ഫയലുകള്‍ സൂക്ഷിക്കുന്ന ഓഫീസിലെ തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഫയലുകള്‍ കത്തിച്ചതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ആരോപിച്ചു.സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു.

Related Stories

The Cue
www.thecue.in