'ശിവശങ്കറും സ്വപ്‌നയും രാജ്യത്തിന്റെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി'; ഐഎസ്ആര്‍ഒ സന്ദര്‍ശനം ഗൂഢോദ്ദേശ്യത്തോടെയെന്നും സിപിഐ മുഖപത്രം

'ശിവശങ്കറും സ്വപ്‌നയും രാജ്യത്തിന്റെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി'; ഐഎസ്ആര്‍ഒ സന്ദര്‍ശനം ഗൂഢോദ്ദേശ്യത്തോടെയെന്നും സിപിഐ മുഖപത്രം

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും ചേര്‍ന്ന് രാജ്യത്തിന്റെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സിപിഐ മുഖപത്രം. വിവരങ്ങള്‍ ചോര്‍ത്തി വിദേശ രാജ്യങ്ങള്‍ക്ക് വിറ്റതായാണ് എന്‍ഐഎ സംശയിക്കുന്നതെന്ന ആരോപണവും ജനയുഗം വാര്‍ത്തയില്‍ ഉന്നയിക്കുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശിവശങ്കറും സ്വപ്‌നയും ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് നിരന്തരം സന്ദര്‍ശനം നടത്തിയത് ഗൂഢോദ്ദേശ്യത്തോടെയാണെന്ന് എന്‍ഐഎ കണ്ടെത്തിയതായി വാര്‍ത്തയില്‍ പറയുന്നു. 'ബംഗളൂരു സന്ദര്‍ശനങ്ങള്‍ക്കിടെ ഇരുവരും ഐഎസ്ആര്‍ഒയിലെ പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎല്‍ റോഡിലെ നക്ഷത്ര ഹോട്ടലില്‍ നിരന്തരം കൂടിക്കാഴ്ച നടത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും, റിസര്‍ച്ച് ആന്റ് അനാലിസിസ് വിങും ഇതു സംബന്ധിച്ച കണ്ടെത്തലുകള്‍ എന്‍ഐഎക്ക് കൈമാറി. തുടര്‍ന്ന് എന്‍ഐഎയുടെ അഞ്ചംഗ സംഘം ദുബായിലെത്തിയിരുന്നു.'

ഐഎസ്ആര്‍ഒയിലെ ചില ശാസ്ത്രജ്ഞരും വിദേശ ശാസ്ത്രജ്ഞരും ഇന്ത്യയിലെ ചില വിദേശ എംബസികളിലെ സൈനിക അറ്റാഷേമാരും ചര്‍ച്ച നടത്തിയതിന്റെ തെളിവുകളും എന്‍ഐഎ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും സിപിഐ മുഖപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ആരോപിക്കുന്നുണ്ട്. അതേസമയം വാര്‍ത്ത രാഷ്ടീയ ആയുധമായി ഏറ്റെടുത്തിരിക്കുകയാണ് യുഡിഎഫ്. സിപിഐ മുഖപത്രത്തിലെ വാര്‍ത്ത അതീവഗൗരവമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in