'ബിജെപി താറടിക്കാന്‍ ശ്രമിച്ചു', കേന്ദ്രനയങ്ങള്‍ക്കെതിരെ സമരത്തില്‍ പങ്കെടുത്ത ബിജെപി കൗണ്‍സിലര്‍ സിപിഎമ്മില്‍ ചേര്‍ന്നു

'ബിജെപി താറടിക്കാന്‍ ശ്രമിച്ചു', കേന്ദ്രനയങ്ങള്‍ക്കെതിരെ സമരത്തില്‍ പങ്കെടുത്ത ബിജെപി കൗണ്‍സിലര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരത്തെ പാല്‍കുളങ്ങര ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ വിയജകുമാരി സിപിഎമ്മില്‍ ചേര്‍ന്നു. കേന്ദ്രനയങ്ങള്‍ക്കെതിരെ ഞായറാഴ്ച സിപിഎം നടത്തിയ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്തു കൊണ്ടായിരുന്നു താന്‍ ബിജെപി വിടുന്ന കാര്യം വിജയകുമാരി പ്രഖ്യാപിച്ചത്. വി ശിവന്‍കുട്ടി പതാക കൈമാറിയാണ് വിജയകുമാരിയെ സ്വീകരിച്ചത്.

നഗരസഭയിലെ തന്റെ സഹപ്രവര്‍ത്തകരായ അംഗങ്ങളില്‍ നിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് വിജയകുമാരി ആരോപിച്ചു. ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് തന്നെ താറടിക്കാന്‍ ശ്രമിക്കുകയാണെന്നും, എല്ലാ സന്ദര്‍ഭങ്ങളിലും തനിക്ക് സഹായം നല്‍കിയത് ഇടതുമുന്നണിയാണെന്നും വിജയകുമാരി പ്രസ്താവനയില്‍ പറയുന്നു.

ജനകീയ ഇടപെടലുകളിലും ആത്മാര്‍ത്ഥമായ സഹകരണം സിപിഎം നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് എതിരായ സമരത്തില്‍ പങ്കെടുത്ത് പൂര്‍ണമായി സിപിഎം പ്രവര്‍ത്തകയാകുന്നു. ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും വിജയകുമാരി പറഞ്ഞു.

അതേസമയം വിജയകുമാരിയെ സസ്‌പെന്റ് ചെയ്യുന്നതായി ബിജെപി അറിയിച്ചു. സിപിഎമ്മിന്റെ സമരത്തില്‍ പങ്കെടുത്ത്, പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനാണ് നടപടിയെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in