കോടിയേരിയെ തള്ളിയെന്നത് വസ്തുതാവിരുദ്ധം ; സിയാദ് വധത്തിന് പിന്നില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നാണ് നിലപാടെന്ന് ജി സുധാകരന്‍

കോടിയേരിയെ തള്ളിയെന്നത് വസ്തുതാവിരുദ്ധം ; സിയാദ് വധത്തിന് പിന്നില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നാണ് നിലപാടെന്ന് ജി സുധാകരന്‍

കായംകുളം സിയാദ് വധക്കേസ് വിഷയത്തില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ താന്‍ തള്ളിപ്പറഞ്ഞെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമെന്ന് ജി സുധാകരന്‍. വധത്തിന് പിന്നില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന കോടിയേരിയുടെ നിലപാട് തന്നെയാണ് തനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിയാദിന്റെ കൊലപാതകം രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അല്ലെന്ന മുന്‍ പ്രസ്താവനയിലാണ് സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

കോടിയേരിയെ തള്ളിയെന്നത് വസ്തുതാവിരുദ്ധം ; സിയാദ് വധത്തിന് പിന്നില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്നാണ് നിലപാടെന്ന് ജി സുധാകരന്‍
'ഇവിടെവരെ എത്തിച്ചത് പിന്നാക്കക്കാരുടെ പോരാട്ടചരിത്രത്തെക്കുറിച്ചുള്ള ബോധ്യം'; ഉയര്‍ന്ന മാര്‍ക്കോടെ പിജി പൂര്‍ത്തിയാക്കി ദിനു വെയില്‍

താന്‍ സിയാദിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ ഇത് രാഷ്ട്രീയ കൊലപാതകമാണോയെന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തിലുണ്ടായ കൊലപാതകമല്ല. മയക്കുമരുന്നിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ മുന്നണിയില്‍ നിന്ന സിയാദിനെ കൊല്ലുകയാണുണ്ടായതെന്ന് പറഞ്ഞത്. എന്നാല്‍ മയക്കുമരുന്നിനെതിരായ പോരാട്ടം ഞങ്ങളുടെ രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ ഇത് രാഷ്ട്രീയ കൊലപാതകമാണ്. മയക്കുമരുന്നിനെതിരെ മുന്നണിപ്പോരാട്ടം നടത്തിയ സിപിഎം പ്രവര്‍ത്തകനെ കൊന്നു തള്ളിയ മാഫിയ നേതാവായ കൊലയാളിയെ സ്വന്തം വാഹനത്തില്‍ കടത്തിയ കോണ്‍ഗ്രസ് കൗണ്‍സിലറുടെ രാഷ്ട്രീയമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ ജനപ്രതിനിധിയുടെ, അയാളുടെ കൂട്ടാളികളുടെ മയക്കുമരുന്ന് മണക്കുന്ന പിന്നാമ്പുറത്തെക്കുറിച്ചാണ് മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്.കൊലയാളിയെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തിയാല്‍ അത് കൊലക്കുറ്റത്തിന് തുല്യമാണ്. അത് ജാമ്യം കിട്ടുന്ന കുറ്റമല്ല. ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണം. ഇത് സര്‍ക്കാരിന്റെ നയമല്ല. ഇതാണ് പറഞ്ഞത്. ഇതില്‍ കോടിയേരിയും ജി.സുധാകരനും തമ്മില്‍ എന്ത് സംഘര്‍ഷമാണ് ഉള്ളത്. ഞങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷവും ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോടിയേരിയെ തള്ളി ജി. സുധാകരന്‍ എന്ന തരത്തില്‍ മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തീർത്തും വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണ്. മയക്കുമരുന്ന് മാഫിയകളാല്‍ കൊല്ലപ്പെട്ട കായംകുളത്തെ പാർട്ടി അംഗം സ. സിയാദിന്‍റെ വീട്ടില്‍ ഞാൻ ഇന്ന് ഉച്ചയ്ക്ക് പോകുകയുണ്ടായി.

ബാപ്പയെയും ബന്ധുക്കളെയും കണ്ടു. ദേശാഭിമാനി പത്രലേഖകന്‍ ഹരികുമാര്‍ അടക്കം കുറച്ച് ആളുകളും അവിടെയുണ്ടായിരുന്നു. സിയാദിൻ്റെ ബാപ്പ കൊലയാളിയെ രക്ഷപ്പെടുത്തിയ കൗണ്‍സിലര്‍ക്ക് ജാമ്യം ലഭിച്ച വിവരം സങ്കടത്തോടെ പറഞ്ഞു. അപ്പോള്‍ പ്രാദേശിക ടെലിവിഷന്‍ റിപ്പോര്‍ട്ടേഴ്സ് അവിടെയുണ്ടായിരുന്നു. അതില്‍ മാതൃഭൂമിയുടെയോ, ഏഷ്യാനെറ്റിന്‍റെയോ, മനോരമയുടെയോ പ്രതിനിധികള്‍ ആരും തന്നെ ഉണ്ടായിരുന്നില്ല.

കായംകുളത്തെ സി.ഡിനെറ്റിന്‍റെ ആളായിരുന്നു ഒന്ന്. മറ്റൊന്ന് വാര്‍ത്തകള്‍ ശേഖരിച്ച് വന്‍കിട മാധ്യമങ്ങള്‍ക്ക് വില്‍ക്കുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷമീമ് ആയിരുന്നു. അദ്ദേഹം വാര്‍ത്തകള്‍ ശേഖരിച്ച് പാര്‍ട്ടിക്ക് എതിരെ വിതരണം ചെയ്യുന്നയാളാണെന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ മനസ്സിലായി.

അയാളാണ് ഈ വാര്‍ത്ത കൊടുത്തത്. ഇത് രാഷ്ട്രീയ കൊലപാതകമാണോ എന്ന് എന്നോട് ചോദിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തിലുണ്ടായ കൊലപാതകമല്ല. മയക്കുമരുന്നിനെതിരെയുള്ള പ്രവര്‍ത്തനത്തില്‍ മുന്നണിയില്‍ നിന്ന സിയാദിനെ കൊല്ലുകയാണുണ്ടായത്. മയക്കുമരുന്നിനെതിരായ പോരാട്ടം ഞങ്ങളുടെ രാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ ഇത് രാഷ്ട്രീയ കൊലപാതകമാണ്. ഞങ്ങൾ കൊലപാതകങ്ങളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാറില്ല.

മയക്കുമരുന്നിനെതിരെ മുന്നണിപ്പോരാട്ടം നടത്തിയ ഞങ്ങളുടെ പ്രവർത്തകനെ കൊന്നു തള്ളിയ മയക്കുമരുന്ന് മാഫിയ നേതാവായ കൊലയാളിയെ സ്വന്തം വാഹനത്തിൽ കടത്തിയ കോൺഗ്രസ് കൗൺസിലറുടെ രാഷ്ട്രീയമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഈ ജനപ്രതിനിധിയുടെ, അയാളുടെ കൂട്ടാളികളുടെ മയക്കുമരുന്ന് മണക്കുന്ന പിന്നാമ്പുറങ്ങളിലേയ്ക്കാണ് നിങ്ങൾ ക്യാമറ തിരിക്കേണ്ടത്, ഇക്കൂട്ടർക്കെതിരെയാണ് തൂലിക ചലിപ്പിക്കേണ്ടത്.

കൊലയാളിയെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി രക്ഷപ്പെടുത്തിയാല്‍ അത് കൊലക്കുറ്റത്തിന് തുല്യമാണ്. അതാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ചെയ്തത്. കൊലയാളിയെ ആശുപത്രിയിലോ പോലീസ് സ്റ്റേഷനിലോ ആണ് എത്തിക്കേണ്ടിയിരുന്നത്.

സുരക്ഷിതമായി വീട്ടിലെത്തിച്ച് അയാളെ മറ്റൊരു ജില്ലയിലേക്ക് കടത്താനാണ് സഹായിച്ചത്. അത് ജാമ്യം കിട്ടുന്ന കുറ്റമല്ല. ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണം. ഇത് സര്‍ക്കാരിന്‍റെ നയമല്ല. ഇതാണ് പറഞ്ഞത്. ഇതില്‍ കോടിയേരിയും ജി.സുധാകരനും തമ്മില്‍ എന്ത് സംഘര്‍ഷമാണ് ഉള്ളത്.

ഞങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷവും ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല.

എന്നെ കൊല്ലരുത് എനിക്ക് രണ്ട് മക്കളുണ്ട് എന്ന് കേണപേക്ഷിച്ചിട്ടും ഇടനെഞ്ചിൽ കത്തിയിറക്കി ഞങ്ങളുടെ സഖാവിനെ കൊന്നു.

കായംകുളത്തു ക്വട്ടേഷൻ സംഘം വിഹരിക്കുന്നു. വലതു രാഷ്ട്രീയസംരക്ഷണത്തിൽ. അതേപ്പറ്റി സമൂഹം ചർച്ച ചെയ്യണം.

മാധ്യമങ്ങൾ നീതി കാട്ടണം..

Related Stories

No stories found.
logo
The Cue
www.thecue.in