ശരാശരി മലയാളിയുടെ കൃമികടി കുട്ടിക്കാലം മുതല്‍ക്കേ ശീലമാണ്, തെറിയും ശകാരവും തനിക്ക് വിട്ടേക്കൂവെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

ശരാശരി മലയാളിയുടെ കൃമികടി കുട്ടിക്കാലം മുതല്‍ക്കേ ശീലമാണ്, തെറിയും ശകാരവും തനിക്ക് വിട്ടേക്കൂവെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ സദസ്സില്‍ നിന്ന് ചോദ്യമുന്നയിച്ചയാള്‍ക്ക് മറുപടി നല്‍കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതില്‍ പ്രതികരണവുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്. തന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ വിലപ്പെട്ട സമയം പാഴാക്കേണ്ടെന്നും ശകാരവും തെറിയും തനിക്കു വിട്ടേക്കൂവെന്നുമാണ് സുഹൃത്തുക്കള്‍ക്ക് അയച്ച വാട്ട്‌സ് അപ്പ് സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്. ശരാശരി മലയാളികളുടെ ഈ കൃമികടി കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. തന്റെ പേരില്‍ മറ്റുള്ളവരുടെ മേല്‍ ചെളി തെറിക്കരുതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ശരാശരി മലയാളിയുടെ കൃമികടി കുട്ടിക്കാലം മുതല്‍ക്കേ ശീലമാണ്, തെറിയും ശകാരവും തനിക്ക് വിട്ടേക്കൂവെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്
അഷിത തന്നോട് പറഞ്ഞ ഗുരുതരമായ ചില കാര്യങ്ങള്‍ പറയിപ്പിക്കരുത്, സഹോദരനോട് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മുന്നറിയിപ്പ് 

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സന്ദേശം

സുഹൃത്തുക്കളേ,

രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ഒരാളോട് ഞാന്‍ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുത്.

സ്‌നേഹപൂര്‍വ്വം

ബാലന്‍.

ബാലചന്ദ്രന്‍ ചുള്ളിക്കാട്

സദസ്സില്‍ നിന്നൊരാള്‍ ചോദിച്ചത്

കവിതയില്‍ നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്. തിരിച്ച് ഇനി കവിതയിലേക്ക് മടങ്ങിവരുമോ. നല്ല കവിതകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടമാളുകള്‍ ഇന്നുണ്ട്. സിനിമയുടെ കപട ലോകത്തുനിന്ന് മടങ്ങിവന്നുകൂടെ ?

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മറുപടി

സൗകര്യമില്ല, ഞാന്‍ എനിക്ക് തോന്നുന്ന കാര്യങ്ങളാണ് ചെയ്യാറ്. മറ്റാളുകള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാറില്ല. ഞാന്‍ എന്റെ ജീവിതമാണ് ജീവിക്കുന്നത്. മറ്റുള്ളവരുടെ ജീവിതം ജീവിക്കാന്‍ എനിക്ക് സൗകര്യമില്ല, അരനൂറ്റാണ്ടിനിടയ്ക്ക് 140 ല്‍ താഴെ കവിതകളേ ഞാന്‍ എഴുതിയിട്ടുള്ളൂ. വല്ലപ്പോഴും എഴുതാന്‍ തോന്നുമ്പോള്‍ എഴുതുന്നു. മലയാളത്തിലേയോ മറ്റ് ഭാഷകളിലേയോ ഒന്നും കവിതാ മത്സരത്തില്‍ പങ്കെടുക്കുന്ന ഒരാളല്ല ഞാന്‍. രണ്ടാഴ്ച മുന്‍പാണ് ഒരു കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നത്. അതിന് രണ്ടാഴ്ച മുന്‍പാണ് വേറൊരു കവിത അതില്‍ തന്നെ വന്നത്. ഇങ്ങനെയല്ലാതെ ദിവസവും ഞാന്‍ എഴുതിക്കൊണ്ടിരിക്കണോ. മാതൃഭൂമിയില്‍ അടിച്ചുവന്ന ദിവസം മഹാരാജാസിലൂടെ പോയപ്പോള്‍ ഒരദ്ധ്യാപകന്‍ ചോദിച്ചു ഇപ്പോഴൊന്നും കാണാറില്ലല്ലോയെന്ന്, ഞാനിപ്പോള്‍ ആരെയും കാണിക്കാറില്ല സാറേയെന്ന് വിനയത്തോടെ പറഞ്ഞു. ഇതൊക്കെ കള്ളത്തരമാണ്, ഒരു ആത്മാര്‍ത്ഥതയുമില്ലാതെയാണ് ചോദിക്കുന്നത്. ഇത്തരം ചോദ്യങ്ങള്‍ ഒരുപാട് നേരിട്ടിട്ടുള്ളതാണ്. എനിക്കതില്‍ പരിഭവവുമില്ല. കവിത വായിച്ചിട്ടില്ലെങ്കില്‍ വായിച്ചിട്ടില്ല എന്നല്ലേയുള്ളൂ. ഇപ്പോള്‍ ഞാന്‍ എഴുതാറില്ലേ എന്നുചോദിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. എല്ലാ ആഴ്ചപ്പതിപ്പിലും ഞാന്‍ എഴുതിക്കൊണ്ടിരിക്കണോ. മാതൃഭൂമി പത്രാധിപര്‍ക്ക് വേറെ ആളുകളുടെ കവിതകളൊന്നും പ്രസിദ്ധീകരിക്കണ്ടേ. എന്റേത് തന്നെ അച്ചടിച്ചുകൊണ്ടിരുന്നാല്‍ മതിയോ. പിന്നെ, എന്റെ കവിതയും കൂടി വായിച്ചിട്ട് ചാവാന്‍ കിടക്കുകയല്ലേ ഇവിടെ ആളുകള്‍. ഒരു മനുഷ്യന്‍ പത്തുജന്‍മം ജീവിച്ചാല്‍ വായിച്ചുതീരാത്തത്രയും കവിതകള്‍ ലോകത്തുണ്ട്. ഒരു കവിത പത്തുജന്‍മം വായിച്ചാല്‍ തീരില്ല. അതൊന്നും വായിക്കാതെ ഉപരിപ്ലവമായി എന്തെങ്കിലും പറയാന്‍ വേണ്ടി പറയുന്നവരെ ഞാന്‍ വകവെയ്ക്കാറില്ല. പിന്നെ, എന്റെ അവസാനത്തെ കവിത കൂടി വായിച്ചിട്ട് ചാവാനിരിക്കുകയല്ലേ ഇവരൊക്കെ.

Related Stories

No stories found.
logo
The Cue
www.thecue.in