'മതകാര്യങ്ങളില്‍ മാത്രം കൊവിഡ് ഭീഷണി പറയുന്നു', വിചിത്രമെന്ന് പരാമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ

'മതകാര്യങ്ങളില്‍ മാത്രം കൊവിഡ് ഭീഷണി പറയുന്നു', വിചിത്രമെന്ന് പരാമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ

സാമ്പത്തിക കാര്യങ്ങള്‍ മുന്‍നിര്‍ത്തി ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുകയും എന്നാല്‍ മത കാര്യങ്ങളില്‍ കൊവിഡ് ഭീഷണി പറയുകയും ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ. വിചിത്രമായ നിലപാടാണിതെന്നും ചീഫ് ജസ്റ്റിസ് വാക്കാല്‍ പരാമര്‍ശിച്ചു. മഹാരാഷ്ട്രയിലെ മൂന്ന് ജൈന ക്ഷേത്രങ്ങള്‍ ഉത്സവത്തിനായി തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലെ വാദത്തിനിടെയായിരുന്നു പരാമര്‍ശം. ഓഗസ്റ്റ് 23 വരെയുള്ള പരിയൂഷന്‍ ഉത്സവത്തിന് അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് പ്രസ്തുത ജൈനക്ഷേത്രങ്ങളില്‍ ഉത്സവച്ചടങ്ങുകള്‍ക്ക് കോടതി അനുമതി നല്‍കി. പണം ഉള്‍പ്പെട്ട സംഗതികളിലെല്ലാം ഇളവ് നല്‍കി കൊവിഡ് ഭീഷണി നേരിടാന്‍ അവര്‍ ഒരുക്കമാണ്. എന്നാല്‍ മതം ഉള്‍പ്പെട്ടതാണെങ്കില്‍ കൊവിഡിന്റെ ഭീഷണി ഉയര്‍ത്തിക്കാട്ടുന്നു. സാമ്പത്തിക താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള ഈ നിലപാട് വിചിത്രമാണ് - ഇങ്ങനെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം.

'മതകാര്യങ്ങളില്‍ മാത്രം കൊവിഡ് ഭീഷണി പറയുന്നു', വിചിത്രമെന്ന് പരാമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ
നടപടിയില്‍ 'ഞെട്ടലും വേദനയും', ഔദാര്യം വേണ്ട, മാപ്പുപറയില്ലെന്ന് നിലപാട്, വിമര്‍ശനത്തിന്റെ അനിവാര്യതയും ഓര്‍മ്മിപ്പിച്ച കത്ത്

എസ്എ ബോബ്‌ഡെ,എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യം എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ജൈനക്ഷേത്രങ്ങളില്‍ ആരാധനയ്ക്ക് അനുമതി കൊടുത്തത്. പ്രസ്തുത ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് ഈ വിധിയുടെ ആനുകൂല്യമുള്ളതെന്ന് കോടതി വ്യക്തമാക്കി. പരശ്വതിലക് ശ്വേതാംബര്‍ മൂര്‍ത്തിപൂജക് ജെയ്ന്‍ ട്രസ്റ്റാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവേയാണ് ട്രസ്റ്റിനുവേണ്ടി ഹാജരായത്. ഒരു ദിവസം 250 പേരെ മാത്രമേ പ്രവേശിപ്പിക്കൂവെന്ന് ദാവേ ട്രസ്റ്റിനുവേണ്ടി വിശദീകരിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി ട്രസ്റ്റിന്റെ വാദങ്ങളെ എതിര്‍ത്തു. ഉത്സവം അനുവദിച്ചാല്‍ അനിയന്ത്രിതമായ തള്ളിക്കയറ്റമാണുണ്ടാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'മതകാര്യങ്ങളില്‍ മാത്രം കൊവിഡ് ഭീഷണി പറയുന്നു', വിചിത്രമെന്ന് പരാമര്‍ശിച്ച് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ
ദയ ആഗ്രഹിക്കുന്നില്ല, ഔദാര്യവും വേണ്ട, കോടതിയലക്ഷ്യത്തില്‍ മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്നാല്‍ ബാര്‍ബര്‍ ഷോപ്പും മാളുകളും മദ്യശാലകളും പ്രവര്‍ത്തിക്കുന്നില്ലേയെന്നായിരുന്നു ദുഷ്യന്ത് ദാവേയുടെ ചോദ്യം. കേന്ദ്രസര്‍ക്കാര്‍ ആരാധന അനുവദിക്കുന്നുണ്ടെങ്കില്‍ പിന്നെയെങ്ങനെയാണ് സംസ്ഥാനത്തിന് അത് നിഷേധിക്കാനാവുക. മദ്യശാലകളിലെ ക്യൂവില്‍ ആയിരക്കണക്കിനാളുകളെയാണ് കാണുന്നതെന്നും ദാവേ പറഞ്ഞു. പിന്നാലെയാണ് ഇത് വിചിത്രമാണെന്ന ബോബ്‌ഡെയുടെ പരാമര്‍ശമുണ്ടായത്. ജഗന്നാഥന്‍ ഞങ്ങളോട് ക്ഷമിക്കട്ടെ, നിങ്ങളുടെ ദൈവം നിങ്ങളോടും ക്ഷമിക്കട്ടെയെന്നും അദ്ദേഹം പരാമര്‍ശിച്ചു. ഹര്‍ജിക്കാരുടെ ആവശ്യം നേരത്തേ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. മഹാമാരിയുടെ സാഹചര്യത്തില്‍ ആള്‍ക്കൂട്ടത്തിനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ പാടില്ലെന്ന് നിരീക്ഷിച്ചാണ് ഹര്‍ജി നിരാകരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in