കവിയൂര്‍ കേസില്‍ വിഐപികളില്ല; ഇനിയും അന്വേഷിക്കാനാകില്ലെന്ന് സിബിഐ

കവിയൂര്‍ കേസില്‍ വിഐപികളില്ല; ഇനിയും അന്വേഷിക്കാനാകില്ലെന്ന് സിബിഐ

കവിയൂര്‍ കേസില്‍ ഇനിയും അന്വേഷണം നടത്താനാകില്ലെന്ന് സിബിഐ. കേസില്‍ വിഐപികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം അന്വേഷിച്ച് തള്ളിയതെന്നും സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നാല് തവണ അന്വേഷിച്ചിട്ടും ആരാണ് പീഡിപ്പിച്ചതെന്ന് ശാസ്ത്രീയ തെളിവുകളിലൂടെ കണ്ടെത്താനായിട്ടില്ലെന്നും സിബിഐ ഹര്‍ജിയില്‍ പറയുന്നു. ഡിഎന്‍എ സാമ്പിളുകള്‍ കണ്ടെത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടു, ഇനി അത് കണ്ടെത്താനാകില്ലെന്നും സിബിഐ അറിയിച്ചു. കഴിഞ്ഞ ജനുവരിയിലായിരുന്നു തിരുവനന്തപുരം സിബിഐ കോടതി കവിയൂര്‍ കൂട്ടആത്മഹത്യക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

കേസില്‍ ഇനിയും അന്വേഷണം നടത്തിയിട്ട് കാര്യമില്ലെന്ന നിലപാടിലാണ് സിബിഐ. പെണ്‍കുട്ടി മരണത്തിന് മുമ്പ് വീട് വിട്ട് പോയിട്ടില്ല. ലതാനായര്‍ പെണ്‍കുട്ടിയെ ഒരിടത്തും കൊണ്ടുപോയിട്ടില്ല. ഇക്കാര്യങ്ങള്‍ നുണപരിശോധന നടത്തി സ്ഥിരീകരിച്ചതാണ്. എന്നാല്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്നും സിബിഐ പറഞ്ഞു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛനോ ബന്ധുക്കളോ ആകാമെന്ന സംശയമാണ് സിബിഐ ഇപ്പോഴും ഉന്നയിക്കുന്നത്.

2004 സെപ്റ്റംബര്‍ 28നാണ് കവിയൂരില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കിളിരൂര്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ട ലതാനായരായിരുന്നു കേസിലെ ഏക പ്രതി.

Related Stories

No stories found.
logo
The Cue
www.thecue.in