തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യകമ്പനിക്ക്; 50 വര്‍ഷത്തേക്കുള്ള കരാര്‍ നല്‍കിയത് അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യകമ്പനിക്ക്; 50 വര്‍ഷത്തേക്കുള്ള കരാര്‍ നല്‍കിയത് അദാനി ഗ്രൂപ്പിന്

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് നീക്കം. കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്ന നിര്‍ദേശം കേരള സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരുന്നു.

50 വര്‍ഷത്തേക്കുള്ള കരാറാണ് അദാനി ഗ്രൂപ്പിന് നല്‍കിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ വികസനം, നവീകരണം, നടത്തിപ്പ്, എന്നിവയുടെ ചുമതല ഇനി അദാനി ഗ്രൂപ്പിനായിരിക്കും. ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളും 50 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ള അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം തുടങ്ങിയ വിമാനത്താവളങ്ങളുടെ നടത്തിപ്പും നേരത്തെ അദാനി ഗ്രൂപ്പിന് നല്‍കിയിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വരുമാനം കൂട്ടാനും, വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്താനുമാണ് സ്വകാര്യവല്‍ക്കരണം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

Related Stories

No stories found.
logo
The Cue
www.thecue.in