'കൊവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍ക്കൊള്ള', തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതി നല്‍കിയെന്ന് കടകംപള്ളി സുരേന്ദ്രന്‍

'കൊവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍ക്കൊള്ള', തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതി നല്‍കിയെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രം കൊവിഡിന്റെ മറവില്‍ നടത്തിയ വലിയ പകല്‍ക്കൊള്ളയാണ് ഇത്. ഇടപാടിലൂടെ ബിജെപി കോടികളുടെ അഴിമതി നടത്തിയെന്നും മന്ത്രി ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അമ്പരിപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. 50 വര്‍ഷത്തേക്ക് വിമാനത്താവളം അദാനിക്ക് തീറെഴുതി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏറെ പ്രാധാന്യമുള്ള, ചരിത്രത്തിന്റെ ഭാഗമായ വിമാനത്താവളത്തെയാണ് ഒരു മനസാക്ഷിക്കുത്തും കൂടാതെ സ്വകാര്യവ്യക്തികള്‍ക്ക് വിറ്റഴിക്കുന്നത്.

'കൊവിഡിന്റെ മറവില്‍ നടക്കുന്ന പകല്‍ക്കൊള്ള', തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതി നല്‍കിയെന്ന് കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യകമ്പനിക്ക്; 50 വര്‍ഷത്തേക്കുള്ള കരാര്‍ നല്‍കിയത് അദാനി ഗ്രൂപ്പിന്

170 കോടി രൂപയാണ് ഈ വിമാനത്താവളം ഒരു വര്‍ഷം ലാഭമായി ഉണ്ടാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ വിമാനത്താവള കച്ചവടത്തിന് പിന്നില്‍ ബിജെപി കോടികളുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. 635 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനുള്ളത്. ഇതുകൂടാതെയാണ് റണ്‍വേ വിപുലീകരിക്കുന്നതിനായി 18 ഏക്കര്‍ സ്ഥലം വിമാനത്താവളത്തിന് വേണ്ടി വാങ്ങി നല്‍കുന്ന നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോകുന്നത്. ഈ ഭൂമിയെല്ലാം അടക്കമാണ് ഒരു സ്വകാര്യ മുതലാളിക്ക് വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ നീക്കത്തിനെതിരെ നാടിനെ സ്‌നേഹിക്കുന്ന എല്ലാവരും ശക്തമായി പ്രതിഷേധിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി അഭ്യര്‍ത്ഥിക്കാനുള്ളത്.

ആയിരക്കണക്കിന് വിമാനത്താവള ജീവനക്കാരുടെ ഭാവി തുലാസിലാക്കുന്ന തീരുമാനമാണ്. വിമാനത്താവളത്തിന്റെ ചരിത്രപരമായ പ്രാധാന്യം പോലും ബിജെപിയും നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. കനത്ത അഴിമതിയാണ് നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരും ബിജെപി നേതൃത്വവും എന്തു തീരുമാനമാണ് എടുക്കുന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്ന നിര്‍ദേശം കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നതാണ്. വിമാനത്താവളം 50 വര്‍ഷത്തേക്ക് അദാനിയെ ഏല്‍പ്പിക്കുന്നതിനായി എടുത്ത തീരുമാനം രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ തീരുമാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in