'ആകാശം ഇടിഞ്ഞുവീണാലും കോടതികള്‍ നീതി നടപ്പാക്കണം', പ്രശാന്ത് ഭൂഷണ് പിന്തുണയുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്

'ആകാശം ഇടിഞ്ഞുവീണാലും കോടതികള്‍ നീതി നടപ്പാക്കണം', പ്രശാന്ത് ഭൂഷണ് പിന്തുണയുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ്

ആകാശം ഇടിഞ്ഞുവീണാലും കോടതികള്‍ നീതി നടപ്പാക്കണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ സുപ്രീംകോടതി സ്വീകരിച്ച കോടതിയലക്ഷ്യ നടപടികളില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനയിലായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പരാമര്‍ശം. കോടതിയലക്ഷ്യ നടപടികളില്‍ സുപ്രീംകോടതിയിലും അപ്പീലിന് അവസരമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രശാന്ത് ഭൂഷന്റെ ശിക്ഷ വ്യാഴാഴ്ച സുപ്രീംകോടതി തീരുമാനിക്കാനിരിക്കെയാണ് വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്തെത്തിയിരിക്കുന്നത്. നീതി നടപ്പാകാതെ വന്നാലോ തെറ്റായ രീതിയില്‍ നടപ്പാക്കിയാലോ ആകാശം തീര്‍ച്ചയായും ഇടിഞ്ഞു വീഴുമെന്നും പ്രസ്താവനയില്‍ അദ്ദേഹം പറയുന്നുണ്ട്.

ജഡ്ജിമാര്‍ക്കെതിരെ എത്രത്തോളം വിമര്‍ശനമാകാം എന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ പരിഗണിക്കാന്‍ അരുണ്‍മിശ്രയുടെ നേതൃത്വത്തില്‍ മൂന്നംഗ ബെഞ്ച് തീരുമാനിച്ചതിനോടും ജസ്റ്റിസ് കുര്യന്‍ ജോസഫ് വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത്തരം പ്രധാന വിഷയങ്ങളില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീരുമാനം എടുക്കുക എന്നതാണ് കീഴ്‌വഴക്കമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറയുന്നു. ആളുകള്‍ വരും പോകും എന്നാല്‍ പരമോന്നത നീതിപീഠമായി സുപ്രീംകോടതി എക്കാലവും അവിടെത്തന്നെ നിലനില്‍ക്കണം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസ്താവന അവസാനിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in