'നീതി ഉറപ്പാക്കുക', പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസിലെ സുപ്രീംകോടതി ഉത്തരവിനെതിരെ 1500 അഭിഭാഷകര്‍

'നീതി ഉറപ്പാക്കുക', പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസിലെ സുപ്രീംകോടതി ഉത്തരവിനെതിരെ 1500 അഭിഭാഷകര്‍

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരായ കോടതിയലക്ഷ്യക്കേസിലെ സുപ്രീംകോടതി ഉത്തരവിനെതിരെ അഭിഭാഷകര്‍. 1500ല്‍ അധികം അഭിഭാഷകരാണ് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി സുപ്രീകോടതിയെ സമീപിച്ചിരിക്കുന്നത്. ഇതിനായി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോടതിയലക്ഷ്യം കാണിച്ച് നിശബ്ദമാക്കുന്നത് സുപ്രീംകോടതിയുടെ സ്വാതന്ത്ര്യത്തെയും ആത്യന്തികമായി ശക്തിയെയും ദുര്‍ബലപ്പെടുത്തുമെന്ന് അഭിഭാഷകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ വിധി പൊതുജനത്തിന് മുന്നില്‍ കോടതിയും വിശ്വാസ്യത പുനസ്ഥാപിക്കില്ല, മറിച്ച് അത് അഭിഭാഷകരെ കാര്യങ്ങള്‍ തുറന്ന് പറയുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യുകയെന്നും പ്രസ്താവന പറയുന്നു.

മുതിര്‍ന്ന അഭിഭാഷകരായ ശ്രീറാം പഞ്ചു, അരവിന്ദ് ദതാര്‍, ശ്യാം ദിവാന്‍, മേനക ഗുരുസ്വാമി, രാജു രാമചന്ദ്രന്‍, ബിസ്വജിത് ഭട്ടാചാര്യ, ജനക് ദ്വര്‍കദാസ്, ഇഖ്ബാല്‍ ചഗ്ല, വൃന്ദ ഗ്രോവര്‍, കാമിനി ജസ്വാള്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

'നീതി ഉറപ്പാക്കുക', പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസിലെ സുപ്രീംകോടതി ഉത്തരവിനെതിരെ 1500 അഭിഭാഷകര്‍
പരിസ്ഥിതിയും മനുഷ്യജീവനുമാണ് വലുത്, വേദാന്ത സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ല, ഹര്‍ജി ഹൈക്കോടതി തള്ളി

ആഗസ്റ്റ് 14നായിരുന്നു കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്. ട്വീറ്റുകളുടെ പേരില്‍ കോടതി സ്വമേധയാ എടുത്ത കേസായിരുന്നു ഇത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബിആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ച്, പ്രശാന്ത് ഭൂഷന്റേത് ഗുരുതര കോടതിയലക്ഷ്യമാണെന്നും നിരീക്ഷിച്ചിരുന്നു. ആഗസ്റ്റ് 20നാണ് കേസില്‍ വാദം കേള്‍ക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in