'മതത്തെയും മതഗ്രന്ഥത്തെയും കെടി ജലീല്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചു', വിജിലന്‍സ് അന്വേഷണങ്ങള്‍ അട്ടിമറിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി

'മതത്തെയും മതഗ്രന്ഥത്തെയും കെടി ജലീല്‍ വിവാദത്തിലേക്ക് വലിച്ചിഴച്ചു', വിജിലന്‍സ് അന്വേഷണങ്ങള്‍ അട്ടിമറിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി

സ്വര്‍ണക്കടത്ത് വിവാദത്തിലേക്ക് മന്ത്രി കെടി ജലീല്‍ മതത്തെയും മതഗ്രന്ഥത്തെയും വലിച്ചിട്ടത് ശരിയായില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. വിശുദ്ധ ഖുര്‍ആന്‍ ഒളിച്ചുകടത്തേണ്ട ഒന്നല്ലെന്നും മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്തെ വിജിലന്‍സ് അന്വേഷണങ്ങളെല്ലാം സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ജനോപകാരപ്രദമായ ഒന്നും ചെയ്യാത്ത ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പിഎസ്‌സി റാങ്കുലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കാതെ സര്‍ക്കാര്‍ കളിപ്പിക്കുന്നു. നടക്കന്നത് പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

വിമാന അപകടത്തിന്റെ പേരില്‍ കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇത് ഒരു തരത്തിലും അനുവദിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in