'സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന്റെ പങ്കെന്താണെന്ന് പറയാമോ?', മോദിയോട് ബംഗാള്‍ മന്ത്രി

'സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന്റെ പങ്കെന്താണെന്ന് പറയാമോ?', മോദിയോട് ബംഗാള്‍ മന്ത്രി

സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന്റെ പങ്ക് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുമായി പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര. സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ടുള്ള മോദിയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു അമിത് മിത്രയുടെ ട്വീറ്റ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'സ്വാതന്ത്ര്യസമര സേനാനികളെ പ്രധാനമന്ത്രി നരേന്ദ്രമോദി വാഴ്ത്തിയത് എന്നെ സ്പര്‍ശിച്ചു. പക്ഷെ 1972 മുതല്‍ ആര്‍എസ്എസ് പ്രചാരക് ആയ പ്രധാനമന്ത്രി, സ്വാതന്ത്ര്യസമരത്തിലെ ആര്‍എസ്എസിന്റെ പങ്ക് എന്താണെന്ന് ഞങ്ങളെ ദയവായി ബോധവല്‍ക്കരിക്കൂ', ട്വീറ്റില്‍ അമിത് മിത്ര പറയുന്നു.

'സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസിന്റെ പങ്കെന്താണെന്ന് പറയാമോ?', മോദിയോട് ബംഗാള്‍ മന്ത്രി
'ഇന്ത്യയില്‍ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസും', രാഹുല്‍ ഗാന്ധി

സ്വാതന്ത്ര്യസമര സേനാനികളുടെ മക്കളായ തങ്ങള്‍ക്ക് സത്യം അറിയാനുള്ള അവകാശമുണ്ടെന്നും അമിത് മിശ്ര പറയുന്നുണ്ട്. 'എന്റെ പിതാവിന് ബ്രിട്ടീഷുകാര്‍ വധശിക്ഷ വിധിച്ചിരുന്നു. സംഘപരിവാറിനെ കുറിച്ചുള്ള സത്യമറിയാന്‍, സ്വാതന്ത്ര്യസമര സേനാനികളുടെ മക്കളായ ഞങ്ങള്‍ക്ക് അവകാശമുണ്ട്', അമിത് മിത്ര കുറിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in