മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; പ്രതികളുടെ വിശദാംശങ്ങള്‍ തേടി ഫെയ്‌സ്ബുക്കിന് പൊലീസിന്റെ കത്ത്

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; പ്രതികളുടെ വിശദാംശങ്ങള്‍ തേടി ഫെയ്‌സ്ബുക്കിന് പൊലീസിന്റെ കത്ത്

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ സൈബര്‍ ആക്രമണം സംബന്ധിച്ച കേസില്‍ പ്രതികളുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ഫെയ്‌സ്ബുക്കിന് കത്തയച്ചു. അധിക്ഷേപ സന്ദേശങ്ങള്‍ പങ്കുവെച്ച അക്കൗണ്ടുകള്‍ വ്യാജമാണോ എന്നറിയാനാണ് നടപടി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ അപകീര്‍ത്തികരവും, മാനഹാനിയുണ്ടാക്കുന്നതും, ലൈംഗിക ചുവയുള്ളതുമാണെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

മാധ്യമപ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് അപമാനിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തതായം റെയ്ഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സൈബര്‍ ആക്രമണ നടത്തിയവര്‍ ഫെയ്‌സ്ബുക്കില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. യഥാര്‍ത്ഥ പേരും മേല്‍വിലാസവും കണ്ടെത്തിയ ശേഷമാകും ഇവരെ പ്രതിയാക്കുകയെന്നും പൊലീസ് അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in