'ഔദ്യോഗിക സംഘത്തില്‍ സ്വപ്നയെ ഒപ്പം കൂട്ടിയതെന്തിന്?', കെടി ജലീല്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നെന്നും കെ സുരേന്ദ്രന്‍

'ഔദ്യോഗിക സംഘത്തില്‍ സ്വപ്നയെ ഒപ്പം കൂട്ടിയതെന്തിന്?', കെടി ജലീല്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നെന്നും കെ സുരേന്ദ്രന്‍

മന്ത്രി കെടി ജലീല്‍ ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തുന്നതിന് കൂട്ടുനിന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് കൂടുതല്‍ തെളിഞ്ഞു വരികയാണ്. മുഖ്യമന്ത്രി നേരിട്ട് കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ടുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. യുഎഇയിലേക്ക് പോയ ഔദ്യോഗിക സംഘത്തില്‍ സ്വപ്നയെ എന്തിന് ഒപ്പം കൂട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ജലീല്‍ വിശ്വാസത്തെ കൂട്ടുപിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മന്ത്രിക്ക് വാട്‌സ്ആപ്പ് ആയക്കുന്നത് എന്ത് നയതന്ത്രമാണ്. ഇത്രയും വലിയ ബാഗേജ് എങ്ങനെ എത്തി, ആരിടപെട്ടു? ജലീല്‍ ഇതിന് മുമ്പും ഇതുപോലുള്ള കാര്യങ്ങള്‍ നടത്തിയെന്ന് സംശയിക്കുന്നു. ഡിപ്ലോമാറ്റിക് ബാഗോജിന്റെ മറവില്‍ സ്വര്‍ണം കടത്തിയവര്‍ ഖുറാന്റെ മറവിലും കടത്തും. ആ സംഘവുമായി ജലീലിന് ബന്ധമുണ്ട്', സുരേന്ദ്രന്‍ ആരോപിച്ചു.

'ഔദ്യോഗിക സംഘത്തില്‍ സ്വപ്നയെ ഒപ്പം കൂട്ടിയതെന്തിന്?', കെടി ജലീല്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നെന്നും കെ സുരേന്ദ്രന്‍
മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചു; പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പൊലീസ് കസ്റ്റഡിയില്‍

സര്‍ക്കാര്‍ പ്രൊജക്ടില്‍ സ്വപ്‌നയ്ക്ക് എങ്ങനെയാണ് കൈക്കൂലി കിട്ടിയത്. ലൈഫ് മിഷനില്‍ സ്വപ്‌നയ്ക്ക് ഒരു കോടി രൂപയാണ് കൈക്കൂലി കിട്ടിയത്. ഇത് മുഖ്യമന്ത്രി അറിയാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുരേന്ദ്രന്‍, സ്വപ്‌ന കമ്മീഷന്‍ പറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in