കാസര്‍കോട് പതിനാറുകാരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊന്നത് സഹോദരന്‍; പിതാവ് ഗുരുതരാവസ്ഥയില്‍

കാസര്‍കോട് പതിനാറുകാരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊന്നത് സഹോദരന്‍; പിതാവ് ഗുരുതരാവസ്ഥയില്‍

കാസര്‍കോട് ബളാലില്‍ മരിച്ച പതിനാറുകാരി ആനി ബെന്നിയുടേത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സഹോദരന്‍ ആല്‍ബിനെ(22) പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയായിരുന്നു കൊലപാതകം. ഐസ്‌ക്രീം കഴിച്ച് അവശ നിലയിലായ ഇവരുടെ പിതാവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയതെന്ന് ആല്‍ബിന്‍ പൊലീസിനോട് പറഞ്ഞു. ആനി മരിക്കുന്നതിന് ഒരാഴ്ച മുമ്പ് പെണ്‍കുട്ടിയും സഹോദരനും ചേര്‍ന്ന് ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നു. ഇത് കഴിച്ച് ഛര്‍ദിയും വയറിളക്കവും ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ആനിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മഞ്ഞപ്പിത്തബാധയുണ്ടെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലെത്തി അവിടെ ചികിത്സ തേടിയിരുന്നു. പിന്നാലെ നില ഗുരുതരമാവുകയും, ആഗസ്റ്റ് അഞ്ചിന് ആനി ബെന്നി മരിക്കുകയുമായിരുന്നു. ആഗസ്റ്റ് ആറിന് അച്ഛനും അമ്മയ്ക്കും ഛര്‍ദ്ദിയും ദേഹാസ്വസ്ത്യവും അനുഭവപ്പെട്ടു. മൂവരും കഴിച്ച ഐസ്‌ക്രീമില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് തുടര്‍ന്ന് ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു. തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി സഹോദരന്‍ ആല്‍ബിന്‍ പറഞ്ഞെങ്കിലും പരിശോധനയില്‍ ഇയാള്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കണ്ടെത്തി. ഇതാണ് അന്വേഷണത്തില്‍ നിര്‍ണായകമാണ്.

മരണത്തില്‍ സംശയമുയര്‍ന്നതോടെ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യലില്‍ ആല്‍ബിന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. രഹസ്യബന്ധങ്ങള്‍ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ആല്‍ബില്‍ വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in