കൊവിഡ് വാക്‌സിന്‍: പുടിന്റെ വ്യാജപേജില്‍ നന്ദി അറിയിച്ച് മലയാളികള്‍

കൊവിഡ് വാക്‌സിന്‍: പുടിന്റെ വ്യാജപേജില്‍ നന്ദി അറിയിച്ച് മലയാളികള്‍

കൊവിഡിനെതിരെ റഷ്യ വാക്‌സിന്‍ പരീക്ഷിച്ചുവെന്ന സ്ഥിരീകരണത്തിന് പിന്നാലെ പ്രസിഡന്റ വ്‌ളാദിമിര്‍ പുടിന്റെ വ്യാജ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ നന്ദി പ്രകടനം. നന്ദിയുണ്ട് പുട്ടേട്ടാ, ഇങ്ങള് മുത്താണ്, മച്ചാനെ ഉമ്മ എന്നൊക്കെയാണ് മലയാളത്തിലുള്ള കമന്റുകള്‍. കേരളത്തിലേക്ക് ക്ഷണിക്കാനും ചിലര്‍ മറന്നിട്ടില്ല. കേരളീയ വിഭവങ്ങളാണ് പുടിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കൊവിഡ് വാക്‌സിന്‍ പരീക്ഷിച്ചുവെന്ന പോസ്റ്റിന് കീഴെയാണ് മലയാളികളുടെ സ്‌നേഹ പ്രകടനവും നന്ദിയുമുള്ളത്. ഇതില്‍ പ്രധാനമന്ത്രി മോദിയെ പരിഹസിക്കുന്ന കമന്റുകളും ഉണ്ട്. ക്ഷേത്രം പണിഞ്ഞ് കൊറോണയെ ഓടിക്കാനാണ് ഇവിടെ ശ്രമിക്കുന്നതെന്നാണ് കമന്റ്. കേരളത്തിലേക്ക് കൊവിഡ് വാക്‌സിന്‍ അയക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്. ചിലര്‍ കമ്യൂണിസ്റ്റ് പാരമ്പര്യം ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്.

പുടിന്റെ ഔദ്യോഗിക പേജല്ല ഇത്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള വിവരങ്ങള്‍ ഇതില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. മകളില്‍ വാക്‌സിന്‍ പരീക്ഷിച്ചതും പോസ്റ്റിലുണ്ട്. വാക്‌സിന്‍ സുരക്ഷിതമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. നേരത്തെ കോളറ, പോളിയോ, മീസില്‍സ് എന്നിങ്ങനെ അപകടകരമായ രോഗങ്ങളെക്കെതിരായ വാക്‌സിനുകള്‍ കണ്ടുപിടിച്ച കാര്യവും ഇതില്‍ സൂചിപ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in