'ചെന്നിത്തലയുടെ സുരക്ഷാ ഓഫീസര്‍ മുന്‍ ആര്‍എസ്എസ് ശരീരിക് പ്രമുഖ്'; കോടിയേരി ബാലകൃഷ്ണന്‍

'ചെന്നിത്തലയുടെ സുരക്ഷാ ഓഫീസര്‍ മുന്‍ ആര്‍എസ്എസ് ശരീരിക് പ്രമുഖ്'; കോടിയേരി ബാലകൃഷ്ണന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ മുമ്പ് ആര്‍എസ്എസില്‍ ശാരീരിക് പ്രമുഖ് ആയിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് അനുഭാവികളെ ഒഴിവാക്കിയാണ് പൂര്‍ണസമയ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ഒരാളെ ചെന്നിത്തല തന്റെ സുരക്ഷാ ഉദ്യോഗസ്ഥനായി നിയമിച്ചതെന്നും കോടിയേരി ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാധാരണ കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകര്‍ അറിയാനാണ് താന്‍ ഇക്കാര്യം പറയുന്നതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനെയല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനെയാണ് സിപിഎം എതിര്‍ക്കുന്നത്. ഉമ്മന്‍ചാണ്ടി മാറി രമേശ് ചെന്നിത്തല നേതൃസ്ഥാനത്ത് വന്നപ്പോള്‍ എടുത്ത നിലപാടുകള്‍ ആര്‍എസ്എസിന് അനുകൂലമായിരുന്നു. അത് ഇനിയും തുറന്ന് കാട്ടും. ആഭ്യന്തരമന്ത്രിയായിരുന്ന കാലത്തും രമേശ് ചെന്നിത്തല ആര്‍എസ്എസ് അനുകൂല നിലപാട് എടുത്തിരുന്നുവെന്നും കോടിയേരി ആരോപിച്ചു.

കണ്ണൂരില്‍ ആര്‍എസ്എസുകാരന്‍ കൊലചെയ്യപ്പെട്ട കേസില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തി. സിപിഎം പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ട കേസുകളില്‍ ചുമത്തിയ യുഎപിഎ ആര്‍എസ്എസ് സമ്മര്‍ദ്ദത്തിന് വിധേയനായി ഒഴിവാക്കി. ആര്‍എസ്എസുകാരന്‍ കൊല്ലപ്പെട്ട കേസില്‍ സിപിഎമ്മുകാര്‍ക്കെതിരെ യുഎപിഎ ചുമത്തി. 2016ലെ തെരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല ഹരിപ്പാട് മത്സരിച്ചപ്പോള്‍ ബിജെപിക്ക് വോട്ട് കുറഞ്ഞു. പക്ഷെ ലോക്‌സഭയിലേക്ക് ഷാനിമോള്‍ ഉസ്മാന്‍ മത്സരിച്ചപ്പോള്‍ ബിജെപിക്ക് വോട്ട് കൂടി. ഇത് യാദൃശ്ചികമാണോ എന്ന് ചെന്നിത്തല വ്യക്തമാക്കണം.

രമേശിന്റെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫിസര്‍ മുമ്പ് ആര്‍എസ്എസില്‍ ശാരീരീക് പ്രമുഖ് ആയിരുന്നു. ആ വ്യക്തിയെ തന്നെ സെക്യൂരിറ്റി ഓഫിസറാക്കിയത് യാദൃച്ഛികമല്ല. കോണ്‍ഗ്രസ് അനുകൂലികളായ എത്രയോ പേര്‍ ഈ സ്ഥാനത്തിനുണ്ട്. ആര്‍എസ്എസുമായി ഒത്തുകളിക്കുന്നത് രമേശിന് നേരത്തെയുള്ളനിലപാടാണ്. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ആര്‍എസ്എസിന് അനുകൂലമായ നിലപാടെടുക്കാന്‍ പാടില്ലെന്നും കോടിയേരി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in