ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: 9 ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊല: 9 ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം

ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയനെ കൊലപ്പെടുത്തിയ കേസില്‍ 9 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിന തടവും പിഴയും. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. രണ്ട് പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിധി പറഞ്ഞത്.

ആര്‍എസ്എസ് വിട്ടതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കടവൂര്‍ വലിയങ്കോട്ടു വീട്ടില്‍ ജി വിനോദ്. കൊറ്റങ്കര ഇടയത്തുവീട്ടില്‍ ജി ഗോപകുമാര്‍, കടവൂര്‍ താവറത്തുവീട്ടില്‍ സുബ്രഹ്‌മണ്യന്‍, വൈക്കം താഴതില്‍ പ്രിയരാജ്. പരപ്പത്തുവിള തെക്കതില്‍ പ്രണവ്, കിഴക്കടത്ത് എസ് അരുണ്‍, മതിലില്‍ അഭി നിവാസില്‍ രജനീഷ്, ലാലിവിള വീട്ടില്‍ ദിനരാജ്, കടവൂര്‍ ഞാറയ്ക്കല്‍ ഗോപാലസദനത്തില്‍ ആര്‍ ഷിജു എന്നിവരാണ് പ്രതികള്‍.

2012 ഫെബ്രുവരി 7നാണ് കടവൂര്‍ ജംക്ഷനില്‍ വച്ച് ജയനെ കൊലപ്പെടുത്തിയത്. പ്രതികള്‍ ഓരോ ലക്ഷം രൂപ പിഴയും അടയ്ക്കണം. അന്തിമ വാദം കേട്ടില്ലെന്ന് കാണിച്ച് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം അന്തിമ വാദം കേട്ടാണ് വിധി പ്രസ്താവിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in