ചൈനയില്‍ പുതിയ വൈറസ്; ഏഴ് പേര്‍ മരിച്ചു, മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാമെന്ന് വൈറോളജിസ്റ്റുകള്‍

ചൈനയില്‍ പുതിയ വൈറസ്; ഏഴ് പേര്‍ മരിച്ചു, മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാമെന്ന് വൈറോളജിസ്റ്റുകള്‍

ലോകത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെ ആശങ്കയായി ചൈനയില്‍ നിന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ കണ്ടെത്തിയിരിക്കുന്ന പുതിയ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാമെന്ന് പ്രാഥമിക നിരീക്ഷണം നടത്തിയ വൈറോളജിസ്റ്റുകള്‍ പറയുന്നു. പുതിയ വൈറസ് ബാധിച്ച് ഇതുവരെ ഏഴ് പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അറുപതോളം പേരില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചെള്ളിന് സമാനമായ ജീവികളില്‍ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് 37 കേസുകളും റിപ്പോര്‍ട്ട് ചെയ്തത്. കിഴക്കന്‍ ചൈനയിലെ തന്നെ ആന്‍ഹുയ് പ്രവിശ്യയില്‍ 23 പേരിലും വൈറസ്ബാധ കണ്ടെത്തിയിട്ടുണ്ട്. വൈറസ് ബാധിച്ചവരില്‍ കടുത്ത പനിയും, രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയുകയും ചെയ്യും.

ജിയാങ്‌സുവിന്റെ തലസ്ഥാനമായ നാന്‍ജിങ്ങില്‍ നിന്നുള്ള ഒരു സ്ത്രീയിലായാരുന്നു ആദ്യം രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. പനി, ചുമ എന്നീ ലക്ഷണങ്ങളോടെയായിരുന്നു ഇവര്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ ഇവരുടെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയ ഇവര്‍ ആശുപത്രി വിട്ടു.

വൈറസ് ബാധിച്ച് ചുരുങ്ങിയത് ഏഴ് പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് പുതിയ വൈറസല്ലെന്നും റിപ്പോര്‍ട്ടുണ്ട്. 2011ലാണ് ബന്യവൈറസ് വിഭാഗത്തില്‍പ്പെടുന്ന പുതിയ വൈറസിനെ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്.

ചെള്ളുകളിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് വൈറസ് പകരാനുള്ള സാധ്യതയുണ്ടെന്നും, രക്തത്തിലൂടെയോ കഫത്തിലൂടെയോ രോഗം പകരാമെന്നും സീജാങ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ആശുപത്രിയിലെ ഡോക്ടര്‍ ഷെങ് ജിഫാങ് പറയുന്നു. വൈറസ് കണ്ടെത്തിയ മേഖലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അറിയിപ്പുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in