പാഴ് വസ്തുക്കള്‍ വിറ്റും, കരിങ്കല്ല് ചുമന്നും, മാലിന്യം നീക്കിയും 11 കോടിയോളം, ഡിവൈഎഫ്ഐ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്
പാഴ് വസ്തുക്കള്‍ വിറ്റും, കരിങ്കല്ല് ചുമന്നും, മാലിന്യം നീക്കിയും 11 കോടിയോളം, ഡിവൈഎഫ്ഐ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

റീസൈക്കിള്‍ കേരള പദ്ധതിയിലൂടെ സമാഹരിച്ച 11 കോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി ഡിവൈഎഫ്‌ഐ. ശേഖരിച്ച പാഴ് വസ്തുക്കളും, പത്രങ്ങളും, പ്രകൃതി വിഭവങ്ങളും, ലോക്ക്ആര്‍ട്ടിലൂടെ നിര്‍മ്മിച്ച വസ്തുക്കളും വില്‍പ്പന നടത്തിയും, പ്രവര്‍ത്തകരുടെ കായികാധ്വാനം സംഭാവന ചെയ്തുമാണ് പണം സമാഹരിച്ചതെന്ന് സംസ്ഥാന സെക്രട്ടറി എഎ റഹീം അറിയിച്ചു.

റീസൈക്കില്‍ കേരള പദ്ധതിയിലൂടെ ആകെ 10,95,86,537 രൂപയാണ് ഡിവൈഎഫ്‌ഐ സമാഹരിച്ചത്. പൊതുജനങ്ങളില്‍ നിന്ന് മികച്ച പിന്തുണയാണ് പദ്ധതിക്ക് ലഭിച്ചതെന്നും എഎ റഹീം പറഞ്ഞു. വീട്ടമ്മമാര്‍ പച്ചക്കറിയും വളര്‍ത്തുമൃഗങ്ങളെയും നല്‍കി. നിരവധി പേര്‍ പണമായും അല്ലാതെയും സഹായം നല്‍കിയെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചും വില്‍പ്പന നടത്തി. ആറര ടണ്‍ പ്ലാസ്റ്റിക്കാണ് ഇത്തരത്തില്‍ നീക്കിയത്. 1519 ടണ്‍ ഇരുമ്പ് മാലിന്യവും ശേഖരിച്ച് വില്‍പ്പന നടത്തി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാനിറ്റൈസര്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയിരുന്നു. അനസ് എടത്തൊടിക, മുഹമ്മദ് റാഫി, സികെ വിനീത്, സഹല്‍ അബ്ദുള്‍ സമദ് എന്നീ കായികതാരങ്ങലുടെ ജേഴ്‌സികള്‍ ലേലത്തില്‍ വെച്ചതിലൂടെ ലക്ഷങ്ങള്‍ സമാഹരിക്കാനായെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

DYFI റീ സൈക്കിൾ കേരള തുക പ്രഖ്യാപനം

Posted by DYFI Kerala on Wednesday, August 5, 2020

ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെ രംഗത്തെത്തിയിട്ടുണ്ട്. ആക്രി പെറുക്കി, കല്ല് ചുമന്ന്, മരം ചുമന്ന്, ടാങ്ക് കഴുകി, ബിരിയാണി വിറ്റ്, മത്സ്യം വിറ്റ്, അച്ചാര്‍ വിറ്റ്, തുണിത്തരങ്ങള്‍ വിറ്റ്, കുട വിറ്റ്, ചക്ക വിറ്റ് ഈ നാടിന് വേണ്ടി യുവത സ്വരുക്കൂട്ടിയതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.വൈ.എഫ്.ഐ കൈമാറിയ 10.95 കോടി രൂപയെന്ന് മന്ത്രി പറഞ്ഞു. ഡി.വൈ.എഫ്.ഐയേയും റീസൈക്കിള്‍ കേരള ക്യാമ്പയിനും പിന്നില്‍ അണിനിരന്ന ഓരോരുത്തരേയും ഈ നാടിന് വേണ്ടി അഭിവാദ്യം ചെയ്യുന്നതായും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആക്രി പെറുക്കി, കല്ല് ചുമന്ന്, മരം ചുമന്ന്, ടാങ്ക് കഴുകി, ബിരിയാണി വിറ്റ്, മത്സ്യം വിറ്റ്, അച്ചാർ വിറ്റ്, തുണിത്തരങ്ങൾ...

Posted by Kadakampally Surendran on Thursday, August 6, 2020

Related Stories

The Cue
www.thecue.in