ട്രഷറി തട്ടിപ്പ് കേസ്: ബിജുലാല്‍ അറസ്റ്റില്‍, പിടിയിലായത് അഭിഭാഷകന്റെ ഓഫീസില്‍ നിന്ന്

ട്രഷറി തട്ടിപ്പ് കേസ്: ബിജുലാല്‍ അറസ്റ്റില്‍, പിടിയിലായത് അഭിഭാഷകന്റെ ഓഫീസില്‍ നിന്ന്

തിരുവനന്തപുരം വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് 2 കോടി രൂപ തട്ടിയെന്ന കേസില്‍ അക്കൗണ്ടന്റ് എംആര്‍ ബിജുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂര്‍ കോടതിക്ക് പിന്നിലുള്ള അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയായിരുന്നു പൊലീസെത്തി പ്രതിയെ പിടികൂടിയത്. പൊലീസില്‍ കീഴടങ്ങാനാണ് ബിജുലാല്‍ അഭിഭാഷകന്റെ ഓഫീസിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

താന്‍ ട്രഷറിയില്‍ നിന്ന് പണം തട്ടിയിട്ടില്ലെന്നും, ഓണ്‍ലൈന്‍ റമ്മി കളിച്ച് കിട്ടിയ പണമാണ് തന്റെ അക്കൗണ്ടിലുള്ളതെന്നും ബിജുലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പണം തട്ടിയെന്നത് തെറ്റായ പ്രചരാണമാണ്, തന്നെ ഉപയോഗിച്ച് വേറെ ആരോ തട്ടിപ്പ് നടത്തിയെന്നും, ഇക്കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കട്ടെയെന്നും ബിജു ലാല്‍ പറഞ്ഞു.

ഓഫീസറുടെ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചുവെന്നാണ് ചില വാര്‍ത്തകള്‍ കണ്ടത്. അങ്ങനെ ഉപയോഗിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന് വേണ്ടി ജോലി ചെയ്യുന്ന ആളാണ്, ഖജനാവാണെന്ന് ബോധമുണ്ട്. തനിക്കെതിരെ ആസൂത്രിത നീക്കമാണെന്നും ബിജുലാല്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞിരുന്നു.

വഞ്ചിയൂര്‍ സബ്ട്രഷറിയില്‍ കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് 2 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കും, ഭാര്യയുടെ അക്കൗണ്ടിലേക്കും ഓണ്‍ലൈന്‍ വഴി കൈമാറി തട്ടിപ്പ് നടത്തി എന്നാണ് കേസ്. ജൂലൈ 27നായിരുന്നു തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്തുവന്നത്. ഇതിന് പിന്നാലെ ഒളിവില്‍ പോയ ബിജുലാല്‍, കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in