അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി ശിലയിട്ടു, രാജ്യത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്കെന്ന് മോദി

അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി ശിലയിട്ടു, രാജ്യത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്കെന്ന് മോദി

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തി. ഭൂമിപൂജക്ക് ശേഷം നാല്‍പ്പത് കിലോഗ്രാം തൂക്കമുള്ള വെള്ളിശിലയിട്ടാണ് ശിലാസ്ഥാപനം. ബാബ്റി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താണ് സുപ്രീം കോടതി അനുമതിയോടെ രാംലല്ല ക്ഷേത്രം പണിയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തറക്കല്ലിടല്‍.

ഡല്‍ഹിയില്‍ നിന്ന് ലക്നൗവിലേക്ക് വിമാനമാര്‍ഗമെത്തിയ നരേന്ദ്രമോദി അയോധ്യയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷമാണ് രാമക്ഷേത്രത്തിന് ശിലാസ്ഥാനം നടത്തിയത്. രാജ്യത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്ക് വേണ്ടിയാണ് ക്ഷേത്രനിര്‍മ്മാണമെന്ന് നരേന്ദ്രമോദി പറഞ്ഞു.

29 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോദി അയോധ്യയിലെത്തുന്നത്. പ്രധാനമന്ത്രിയെ കൂടാതെ 135 സന്യാസികള്‍ ഉള്‍പ്പെടെ 185 പേരാണ് ശിലാസ്ഥാപനത്തില്‍ പങ്കെടുത്തത്. 12.05 മുതല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു ചടങ്ങുകള്‍. ക്ഷേത്രം നിര്‍മ്മിക്കുന്ന സ്ഥലത്ത് പാരിജാത വൃക്ഷത്തൈയും മോദി നട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in