'എയിംസിനെ ഒഴിവാക്കി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് എന്തുകൊണ്ട്? അമിത്ഷായെ വിമര്‍ശിച്ച് തരൂര്‍

ശശി തരൂര്‍
ശശി തരൂര്‍

കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയെ സമീപിച്ചതിനെ വിമര്‍ശിച്ച്. ശശി തരൂര്‍ എംപി. ഡല്‍ഹിയിലായിരുന്ന അമിത്ഷാ അവിടെയുള്ള എയിംസില്‍ ചികിത്സ തേടാതെ മറ്റൊരു സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത് എന്തുകൊണ്ടാണെന്നുള്ളത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് പങ്കുവെച്ച ട്വീറ്റില്‍ തരൂര്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം വരണമെങ്കില്‍ ശക്തരായ അധികാരികളുടെ പിന്തുണ ആവശ്യമാണെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. എയിംസിനെ കുറിച്ച് വിശാഖ് ചെറിയാന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ പ്രതികരണം.

ശശി തരൂര്‍
'രാജ്യദ്രോഹം, കേന്ദ്ര അന്വേഷണം എന്നൊന്നും പറഞ്ഞ് വിരട്ടണ്ട', സര്‍ക്കാര്‍ വാഹനത്തില്‍ ഖുര്‍ആന്‍ കൊണ്ടുപോയതില്‍ തെറ്റില്ലെന്ന് ജലീല്‍

ഞായറാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ച അമിത് ഷാ ഹരിയാനയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ച വിവരം അമിത് ഷാ തന്നെയായിരുന്നു ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധനയ്ക്ക് വിധേയമാകണമെന്നും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in