യുവാവിന് നേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണം; പൊലീസുകാര്‍ നോക്കി നില്‍ക്കെ ചുറ്റിക കൊണ്ട് തലക്കടിച്ചു

യുവാവിന് നേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണം; പൊലീസുകാര്‍ നോക്കി നില്‍ക്കെ ചുറ്റിക കൊണ്ട് തലക്കടിച്ചു

പശുമാംസം കടത്തിയെന്നാരോപിച്ച് യുവാവിന് നേരെ ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണം. ഡല്‍ഹിയിലെ ഗുര്‍ഗാവോണിലായിരുന്നു സംഭവം. പൊലീസും നാട്ടുകാരും നോക്കിനില്‍ക്കെയായിരുന്നു മര്‍ദ്ദനം. ഇറച്ചി കയറ്റി വന്ന പിക്ക് അപ്പ് ട്രക്കിന്റെ ഡ്രൈവറായ ലുക്മാന്‍ എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്.

ചുറ്റിക കൊണ്ടും മാരകായുധങ്ങള്‍ ഉപയോഗിച്ചും യുവാവിനെ സംഘം ആക്രമിക്കുമ്പോള്‍ പൊലീസ് ഉള്‍പ്പടെ നോക്കി നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

പിക്കപ്പ് വാനിനെ കിലോമീറ്ററുകളോളം പിന്തുടര്‍ന്ന ശേഷം തടഞ്ഞിട്ടായിരുന്നു ആക്രമണം. അക്രമികളെ പിടികൂടുന്നതിന് പകരം വാനിലെ ഇറച്ചി പരിശോധനയ്ക്ക് അയക്കുകയാണ് പൊലീസ് ചെയ്തതെന്ന് ആക്ഷേപമുണ്ട്. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ലുക്മാനെ പിക്കപ്പ്‌വാനില്‍ കെട്ടിയിട്ട് ബാദ്ഷാപൂര്‍ എന്ന ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയും, അവിടെ വെച്ച് വീണ്ടും മര്‍ദ്ദിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

വീഡിയോയില്‍ അക്രമികളുടെ മുഖമടക്കം വ്യക്തമാണെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലുക്മാന്റെ പരാതിയില്‍ 'അജ്ഞാതരായവര്‍'ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പിക്ക്അപ്പ് വാനില്‍ പശുമാംസമായിരുന്നില്ലെന്നും, 50 വര്‍ഷത്തോളമായി താന്‍ ഈ കച്ചവടം നടത്തുന്നുണ്ടെന്നും ഉടമ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in