'പാലോം പാലോം, കൈതോല പായവിരിച്ച്'; ജിതേഷ് കക്കിടിപ്പുറം വിടവാങ്ങി

'പാലോം പാലോം, കൈതോല പായവിരിച്ച്'; ജിതേഷ് കക്കിടിപ്പുറം വിടവാങ്ങി

പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത കൈതോല പായവിരിച്ച്, പാലോം പാലോം തുടങ്ങി നിരവധി നാടന്‍പാട്ടുകളുടെ രചയിതാവാണ് ജിതേഷ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പെയിന്റിങ് തൊഴിലാളിയായ ജിതേഷ്, ആതിരമുത്തന്‍ എന്ന നാടന്‍പാട്ട് സംഘത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. 1992ല്‍ ബന്ധുവിന്റെ കുട്ടിയുടെ കാതുകുത്ത് നടക്കുമ്പോള്‍ സങ്കടമകറ്റാനായാണ് 'കൈതോല പായവിരിച്ച്' എന്ന ഗാനം എഴുതിയതെന്ന് ജിതേഷ് പറഞ്ഞിട്ടുണ്ട്. പിന്നീട് പല ഗായകരിലൂടെയും ഈ ഗാനം കൂടുതല്‍ പ്രശസ്തമായി.

പഠന കാലം മുതല്‍ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. 600-ഓളം നാടന്‍ പാട്ടുകള്‍ ജിതേഷ് എഴുതിയിട്ടുണ്ട്. കഥപറയുന്ന താളിയോലകള്‍ എന്ന നാടകത്തിന്റെ രചയിതാവും, സംവിധായകനും, സംഗീതസംവിധായകനുമായിരുന്നു. പന്ത് എന്ന സിനിമയ്ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതുകയും, അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ആലങ്കോടാണ് ജിതേഷിന്റെ സ്വദേശം. ചഞ്ഞരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കൊവിഡ് പരിശോധനയ്ക്ക് അയക്കും.

Related Stories

No stories found.
logo
The Cue
www.thecue.in