മരുന്നിനും വീട്ടുവാടകയ്ക്കും പണമില്ല; സിനിമ തൊഴിലാളികള്‍ ദുരിതത്തില്‍; സര്‍ക്കാരിന് ഫെഫ്കയുടെ കത്ത്

മരുന്നിനും വീട്ടുവാടകയ്ക്കും പണമില്ല; സിനിമ തൊഴിലാളികള്‍ ദുരിതത്തില്‍; സര്‍ക്കാരിന് ഫെഫ്കയുടെ കത്ത്

കൊവിഡ് പ്രതിസന്ധിയില്‍ സിനിമ ചിത്രീകരണം മുടങ്ങിയതോടെ ദിവസവേതനക്കാര്‍ ദുരിതത്തില്‍. മരുന്നിനും വീട്ടുവാടകയക്കും പണമില്ലാതെ ആറായിരം തൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സഹായം തേടി സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക മന്ത്രി എകെ ബാലനുമാണ് കത്ത് നല്‍കിയിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഷൂട്ടിങ് നിര്‍ത്തിവെച്ചത്. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഇനി എന്ന് ചിത്രീകരണം തുടങ്ങുമെന്നും സംഘടനകള്‍ക്കും ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധിയിലായ തൊഴിലാളികളെ സഹായിക്കാന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരിക്കുന്നത്. താരങ്ങളും സംഘടനകളും തൊഴിലാളികളെ സഹായിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി തുടരുകയാണ്. ഷൂട്ടിംഗ് എന്ന് തുടങ്ങുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലാകുമെന്നാണ് ഫെഫ്ക പറയുന്നത്. ഡയാലിസിസ് ചെയ്യുന്നവരുടെ ഉള്‍പ്പെടെ മരുന്ന് മുടങ്ങിയ സാഹചര്യത്തിലാണ് സര്‍ക്കാരിനെ സമീപിച്ചതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു.

നാല് മാസമായിട്ട് സംഘടനയാണ് ഇവരെ സഹായിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും സ്‌കൂളുകള്‍ ഫീസ് കുറച്ചിട്ടില്ല. മരുന്നും മുടങ്ങുകയാണ്. മാസം മുതല്‍ വരുമാനം നിലച്ച അസംഘടിത മേഖലയിലെ തൊഴിലാളികളെല്ലാം പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ എല്ലാവര്‍ക്കും പ്രയോജപ്പെടും. വാടക കുറയ്ക്കുന്നതിനും നടപടി സ്വീകരിക്കണം. നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് അവശ്യമരുന്നുകള്‍ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണം. സ്‌കൂളുകളിലെ ഫീസ് കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം സംസാരിക്കാമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ബി ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in