സ്‌പെഷ്യല്‍ മാര്യേജിലെ നോട്ടീസ് ഇനി വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കില്ല

സ്‌പെഷ്യല്‍ മാര്യേജിലെ നോട്ടീസ് ഇനി വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കില്ല

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാകാന്‍ അപേക്ഷ നല്‍കുന്നവരുടെ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് സര്‍ക്കാര്‍. മതം മാറി വിവാഹം കഴിക്കാന്‍ അപേക്ഷ നല്‍കുന്നവരുടെ വിവരങ്ങള്‍ വര്‍ഗ്ഗീയതയ്ക്ക് ഉപയോഗിക്കുന്നുവെന്ന പരാതിയിലാണ് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്റെ ഇടപെടല്‍. ഓഫീസിലെ പ്രധാന സ്ഥലത്ത് പ്രദര്‍ശിപ്പിക്കും. വിവാഹവുമായി ബന്ധപ്പെട്ട് നിയമപരമായ എതിര്‍പ്പുള്ളവര്‍ക്ക് പരാതി അറിക്കാമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവാഹ നോട്ടീസുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ വര്‍ഗീയ പ്രചരണത്തിനായി ഉപയോഗിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. വിവാഹ നോട്ടീസ് നല്‍കിയവര്‍ക്കെതിരെ ഭീഷണിയും ഉപദ്രവവും ഉണ്ടാവുന്നുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി സുധാകരനും ലഭിച്ചിരുന്നു. വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനൊപ്പം അപേക്ഷ നല്‍കിയവരുടെ സ്വകാര്യതയെ ബാധിക്കുന്നതുമാണെന്നാതിയിരുന്നു പരാതി.

പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി ജി സുധാകരന്‍ നിര്‍ദേശിച്ചിരുന്നു. വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിന് നടപടി സ്വീകരിക്കണമെന്ന് രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവാഹം കഴിക്കുന്നതിനായി അപേക്ഷ നല്‍കുന്നവരുടെ താമസസ്ഥലത്തിനടുത്തുള്ള സബ് രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ മാത്രം പതിച്ചാല്‍ മതിയെന്നാണ് ഉത്തരവ്

Related Stories

No stories found.
logo
The Cue
www.thecue.in