ചര്‍ച്ചയില്‍ അവതാരകനല്ല മിടുക്കനാകേണ്ടത്, ആധിപത്യം നല്ല പ്രവണതയില്ല : ശശികുമാര്‍

ചര്‍ച്ചയില്‍ അവതാരകനല്ല മിടുക്കനാകേണ്ടത്, ആധിപത്യം നല്ല പ്രവണതയില്ല : ശശികുമാര്‍

ചാനല്‍ ചര്‍ച്ചകളില്‍ അവതാരകന്‍ അല്ല മിടുക്കനാകേണ്ടതെന്നും ആധിപത്യം സ്ഥാപിക്കല്‍ നല്ല പ്രവണതയല്ലെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ദ ക്യുവിനോട്. സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ബഹിഷ്‌കരണ വിഷയത്തില്‍ ദ ക്യുവിന് അനുവദിച്ച അഭിമുഖത്തില്‍ ചാനല്‍ ചര്‍ച്ചകളുടെ സ്വഭാവത്തില്‍ സമഗ്രമാറ്റം വേണമെന്ന് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. ചാനല്‍ ചര്‍ച്ചകളില്‍ അവതാരകര്‍ അല്ല മിടുക്കരാകേണ്ടത്. പങ്കെടുക്കുന്നവര്‍ക്ക് പറയാനുള്ള മതിയായ അവസരം കൊടുക്കണം. അവര്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. ഞാന്‍ ഈ പറയുന്നത് ഏഷ്യാനെറ്റിനെക്കുറിച്ച് മാത്രമല്ല. പൊതുവെ, അവതാരകന്റെ ആധിപത്യമുണ്ടാകുന്നത് നല്ല പ്രവണതയല്ല. വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുകയെന്നതുകൂടിയാണ് ജേണലിസം. താരതമ്യേന ദുര്‍ബലരായവര്‍ക്ക് മുന്‍തൂക്കം കൊടുക്കാനൊക്കെ ശ്രമിക്കണം. അങ്ങനെയൊക്കെയാണ് വേണ്ടത്. പല ഇംഗ്ലീഷ് ചാനലുകളിലും മോഡറേറ്റര്‍ മിടുക്കന്‍മാരാകാന്‍ വേണ്ടി ശ്രമിക്കുകയും പ്രത്യേക അജണ്ട വെച്ച് പ്രവര്‍ത്തിക്കുന്നതും കാണാം. സത്യാന്വേഷണം, ഫെയര്‍ മൈന്‍ഡഡ് ജേണലിസം എന്നീ ഉദ്ദേശങ്ങളോടെയല്ല അത്തരം ചര്‍ച്ചകള്‍. അവസാനം ഇന്ന ആളെ നമ്മള്‍ വിഡ്ഢിയായി കാണിക്കണം. ഇന്നയാളെ ഒന്നുമല്ലാത്തവനാക്കണം. എന്നൊക്കെ അജണ്ട വെച്ച് നടത്തുന്ന പരിപാടിയാണത്. നമ്മള്‍ അതിലേക്ക് അധപ്പതിക്കാതിരിക്കണം. ഏഷ്യാനെറ്റ് അങ്ങനെ അധപ്പതിച്ചിട്ടുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല. ഉണ്ടായ ചില വ്യതിചലനങ്ങള്‍ മാറ്റിയെടുക്കാവുന്നതേയുള്ളൂ.- ശശികുമാര്‍ പറഞ്ഞു.

ചര്‍ച്ചയില്‍ അവതാരകനല്ല മിടുക്കനാകേണ്ടത്, ആധിപത്യം നല്ല പ്രവണതയില്ല : ശശികുമാര്‍
വസ്തുത ജനം അറിയരുതെന്ന് നിങ്ങള്‍ കരുതുന്നു, ഏഷ്യാനെറ്റ് എഡിറ്റര്‍ സ്വസ്ഥമായിരുന്ന് ആ ന്യൂസ് അവര്‍ ചര്‍ച്ചകള്‍ കാണണം: പി രാജീവ്

മലയാള ചാനലുകളിലെ ചില അവതാരകര്‍ അര്‍ണബ് ഗോസ്വാമിക്ക് പഠിക്കുകയാണെന്ന വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. അങ്ങനെ ഉണ്ടാവുന്നുണ്ടെന്ന് വേണം കരുതാന്‍. അര്‍ണബിന്റെ രീതി ആളുകളെ ആകര്‍ഷിക്കാനുള്ളതാണ്. അത്തരം രീതി നടപ്പാക്കുന്നതിലൂടെ ടിആര്‍പി വര്‍ധിപ്പിക്കാനും കൂടുതല്‍ പരസ്യം നേടാനും പറ്റും. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടത് എറിഞ്ഞുകൊടുക്കുക എന്നതല്ല റെസ്പോണ്‍സിബിള്‍ ജേണലിസം. രണ്ടുപേരെ തല്ലുകൂടിപ്പിക്കുന്ന പരിപാടിയായി ഇതിനെ മാറ്റരുത്. ഗിവിങ് ദ പീപ്പിള്‍ വാട്ട് ദേ വാണ്ട് എന്നതല്ല ജേണലിസത്തിന്റെ റൂള്‍. അത് മയക്കുമരുന്ന് വില്‍ക്കുന്ന ആളുടെ പദ്ധതിയാണ്. ജനങ്ങള്‍ക്ക് ഇപ്പോള്‍ മയക്കുമരുന്നാണ് വേണ്ടതെന്നുകരുതി മയക്കുമരുന്ന് വില്‍ക്കുക എന്നതായിരിക്കും അവരുടെ ചിന്ത. ഒരിക്കലും ആ രീതി ജേണലിസത്തില്‍ സ്വീകരിക്കാന്‍ പാടില്ല. മാധ്യമപ്രവര്‍ത്തനത്തിന്റേത് വേറൊരു ധര്‍മ്മവും ദിശയുമാണ്. അതല്ല നമ്മള്‍ പലപ്പോഴും കാണുന്നത്. റിപ്പബ്ലിക്കിന്റെ രീതിയെ എതിര്‍ക്കുന്ന ആളാണ് ഞാന്‍. ജേണലിസത്തെ അട്ടിമറിക്കുന്ന രീതിയാണത്. ലാഭമുണ്ടാക്കാന്‍ അത് പ്രായോഗികമായിരിക്കും. ഒരു പാര്‍ട്ടിയുടെ വക്താവ് എന്ന നിലയിലും അത് ചെയ്യാം. അത് അങ്ങനെയായാണല്ലോ ഇപ്പോള്‍ വരുന്നത്. ആ രീതിയെ പിന്‍തുണയ്ക്കുകയോ അനുകരിക്കുകയോ ചെയ്യുന്നവര്‍ക്ക് അത്രത്തോളമേ ക്രെഡിബിളിറ്റിയുണ്ടാകൂ. ആ ചാനല്‍ കാണുന്നവരൊന്നും അതില്‍ പറയുന്നതൊന്നും വിശ്വസിക്കുന്നില്ല. പക്ഷേ അത് കണ്ടിരിക്കാന്‍ രസമുള്ളതുകൊണ്ട് അതിന് മുന്നിലിരിക്കും. വാര്‍ത്തയ്ക്കുവേണ്ടി അവര്‍ മറ്റ് ചാനലുകളും പത്രങ്ങളും പോര്‍ട്ടലുകളുമൊക്കെയാകും നോക്കുന്നുണ്ടാവുക. വിശ്വസനീയത ഇല്ലാത്ത ഒരു സംഭവമാണല്ലോ അത് - ശശികുമാര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരാളെ പറ്റിയും അങ്ങനെ പറയാന്‍ പാടില്ലെന്നായിരുന്നു, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പ്യൂണായി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്ന വിനു വി ജോണിന്റെ പരാമര്‍ശത്തെക്കുറിച്ച് ശശികുമാറിന്റെ പ്രതികരണം. സ്പീക്കര്‍ എന്നത് ബഹുമാന്യമായ പദവിയാണ്. ജനാധിപത്യത്തില്‍ അദ്ദേഹത്തിന്റെ ഓഫീസിനെയും നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്. അത്തരമൊരു പരാമര്‍ശം പാടില്ലാത്തതാണ്. അത് ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in