നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസ് : രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസ് : രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

സ്വന്തം നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രഹ്നയ്‌ക്കെതിരായ പരാതിയില്‍ അവര്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിരുന്നു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ്‌ രഹ്ന കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഈ ആവശ്യം നിരാകരിച്ചു. ലൈംഗികദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഐടി ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടികളെ ദുരുപയോഗം ചെയ്‌തെന്ന് കാട്ടി ബാലനീതി നിയമത്തിലെ 75ാം വകുപ്പുപ്രകാരവുമാണ് രഹ്നയ്‌ക്കെതിരെ കേസെടുത്തത്.

നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസ് : രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
സ്വന്തം അനുയായികളെ എന്‍ഐഎക്ക് ഒറ്റുകൊടുത്തതിന് തിരിച്ചടി, മുട്ടുകാലിടിച്ച് നില്‍ക്കേണ്ടി വന്ന ദുരധികാരമൂര്‍ത്തിയെന്ന് ജോയ് മാത്യു

തിരുവല്ല സ്വദേശിയായ അഭിഭാഷകന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീരപ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. നേരത്തെ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തതും സന്നിധാനത്ത് പ്രവേശിക്കുന്നതിന് ശ്രമം നടത്തിയതും അച്ചടക്കലംഘനമാണെന്ന് വിലയിരുത്തി ബിഎസ്എന്‍എല്‍ രഹ്നയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രഹ്നയുടെ ഇടപെടലുകള്‍ ബിഎസ്എന്‍എലിന്റെ സല്‍പ്പേരിന് കളങ്കമേല്‍പ്പിച്ചെന്ന് പറഞ്ഞുമായിരുന്നു നടപടി. ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി രഹ്ന 18 മാസത്തോളം സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് പുറത്താക്കുകയായിരുന്നു. ബിഎസ്എന്‍എല്ലില്‍ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നു രഹ്ന. ബിഎസ്എന്‍എലിന്റെ നപടിക്കെതിരെ ഇവര്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in