മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കൊവിഡ് ; 8 വൈദികരടക്കം 70 പേര്‍ക്ക് ക്വാറന്റൈന്‍

മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കൊവിഡ് ; 8 വൈദികരടക്കം 70 പേര്‍ക്ക് ക്വാറന്റൈന്‍

പത്തനംതിട്ടയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുത്ത യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ എട്ട് വൈദികരടക്കം എഴുപതോളം പേര്‍ ക്വാറന്റൈനിലായി. പ്രക്കാനത്ത് ജൂലൈ 9 ന് നടന്ന മാമോദീസ ചടങ്ങില്‍ പങ്കെടുത്ത യുവാവിലാണ്‌ രോഗബാധ കണ്ടെത്തിയത്‌. ഇയാള്‍ ചടങ്ങില്‍ ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നു. ചടങ്ങ് കഴിഞ്ഞ് പത്താം ദിവസമാണ് യുവാവില്‍ കൊറോണബാധ വ്യക്തമായത്. അതേസമയം പ്രസ്തുത ചടങ്ങില്‍ പങ്കെടുത്ത വൈദികര്‍ 12, 19 തിയ്യതികളില്‍ വിവിധ ദേവാലയങ്ങളില്‍ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിരുന്നു. അതേസമയം ചിലര്‍ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കൊവിഡ് ; 8 വൈദികരടക്കം 70 പേര്‍ക്ക് ക്വാറന്റൈന്‍
'ഫൈനലിലെത്താന്‍ നഗ്നചിത്രമയയ്ക്കണം'; സിനിമാവസരവും മോഡലിംഗില്‍ മുന്നേറ്റവും വാഗ്ദാനംചെയ്ത് ലൈംഗിക ചൂഷണം,പിന്നില്‍ വന്‍ റാക്കറ്റ്

കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന് ഇലവുംതിട്ട പൊലീസ് വ്യക്തമാക്കി. അതേസമയം അയിരൂരില്‍ കൊവിഡ് പോസിറ്റീവാണെന്ന് ആരോഗ്യവകുപ്പില്‍ നിന്ന് അറിയിപ്പ് വന്നശേഷവും ഒരു കുടുംബത്തിലെ നാലുപേര്‍ ഒരു ദിവസം മുഴുവന്‍ വീട്ടില്‍ തന്നെ തുടരേണ്ടി വന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. രോഗമില്ലാത്ത ഒന്നരവയസ്സുള്ള കുഞ്ഞിനൊപ്പം 24 മണിക്കൂര്‍ കഴിയേണ്ടി വന്നതായാണ് പരാതി. ഇതോടെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. നാല് ദിവസം മുന്‍പ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളോടാണ് ആരോഗ്യവകുപ്പില്‍ നിന്ന് അനാസ്ഥയുണ്ടായത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിങ്കളാഴ്ച വൈകീട്ട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിളിച്ച് രോഗബാധ സ്ഥിരീകരിച്ചതായി അറിയിച്ചു. കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവാണെന്നും രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനമെത്തുമെന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ രാത്രി വൈകിയും വാഹനമെത്തിയില്ല. ചൊവ്വാഴ്ച പുറത്തിറക്കിയ രോഗികളുടെ പട്ടികയിലാണ് നാല് പേരുടെയും വിവരങ്ങള്‍ വന്നത്. അതിന് ശേഷമാണ് ആംബുലന്‍സെത്തി ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പത്തനംതിട്ടയില്‍ ചൊവ്വാഴ്ച രോഗം സ്ഥിരീകരിക്കപ്പെട്ട 40 പേരില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in