സുശാന്ത് മരുന്ന് നിര്‍ത്തിയിരുന്നു, ദിശയുടെ മരണശേഷം കടുത്ത വിഷാദത്തിലായെന്നും പൊലീസ്

സുശാന്ത് മരുന്ന് നിര്‍ത്തിയിരുന്നു, ദിശയുടെ മരണശേഷം കടുത്ത വിഷാദത്തിലായെന്നും പൊലീസ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന മുംബൈ പൊലീസ് സംഘം മനശ്ശാസ്ത്ര വിദഗ്ധരുടെ മൊഴി രേഖപ്പെടുത്തി. മൂന്ന് സൈക്യാട്രിസ്റ്റുമാരില്‍ നിന്നും ഒരു സൈക്കോളജിസ്റ്റില്‍ നിന്നുമാണ് വിവരങ്ങള്‍ തേടിയത്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു വനിതാ സൈക്കോതെറാപിസ്റ്റില്‍ നിന്ന് വിഷാദത്തിന് സുശാന്ത് ചികിത്സ തേടിയിരുന്നു. അന്വേഷണസംഘം തിങ്കളാഴ്ച ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു. ഇതിനുപുറമെ മൂന്ന് സൈക്യാട്രിസ്റ്റുമാരില്‍ നിന്നുകൂടി വിവരങ്ങള്‍ തേടുകയായിരുന്നു. സുശാന്ത് വിഷാദത്തിന്റെ പിടിയിലായി ചികിത്സയിലായിരുന്നുവെന്ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മൊഴി നല്‍കിയിരുന്നു. അതേസമയം നടന്‍ മരുന്ന് കഴിക്കുന്നത് നിര്‍ത്തിയിരുന്നുവെന്നും അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.

സുശാന്ത് മരുന്ന് നിര്‍ത്തിയിരുന്നു, ദിശയുടെ മരണശേഷം കടുത്ത വിഷാദത്തിലായെന്നും പൊലീസ്
രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അഭിഭാഷകന്‍

ദിശ സാലിയന്റെ മരണം നടനെ അസ്വസ്ഥനാക്കിയിരുന്നുവെന്നും ഇത് അദ്ദേഹത്തിന്റെ മാനസികാവസ്ഥ താറുമാറാക്കിയെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. നടനുമായി ബന്ധപ്പെട്ട ടാലന്റ് മാനേജ്‌മെന്റ് കംപനിയിലെ ജീവനക്കാരിയായിരുന്നു ദിശ. ഉദയ് സിങ് ഗൗരിയാണ് ഇതിന്റെ നടത്തിപ്പ് നിര്‍വഹിച്ചിരുന്നത്. സുശാന്ത് രണ്ട് തവണ മാത്രമേ ദിശയെ തന്റെ അറിവില്‍ കണ്ടിട്ടുള്ളൂവെന്ന് ഉദയ് സിങ് ഗൗരി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദിശ സാലിയനെ ജൂണ്‍ 9 ന് ഫ്‌ളാറ്റ് സമുച്ചയത്തിന്റെ 14ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദിശയുടെ മരണം സുശാന്തിന്റെ മാനസികാവസ്ഥയെ വല്ലാതെ ഉലച്ചിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുശാന്തിനെയും ദിശയെയും ബന്ധപ്പെടുത്തി നിരവധി പ്രചരണങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ഇതാകാം അദ്ദേഹം കൂടുതല്‍ അസ്വസ്ഥനാകാന്‍ കാരണമെന്നും സൂചനയുണ്ട്. പ്രതികൂലമായ എന്തുകാര്യമുണ്ടാകുമ്പോഴും സുശാന്ത് പെട്ടെന്ന് അസ്വസ്ഥനാകാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും പ്രത്യേക കേന്ദ്രങ്ങള്‍ ആസൂത്രിതമായി സുശാന്തിനെതിരെ പ്രചരണങ്ങള്‍ നടത്തിയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പി.ആര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ബോളിവുഡുമായി ബന്ധപ്പെട്ട ന്യൂസ് പോര്‍ട്ടല്‍ ജീവനക്കാരെയും ഇതുസംബന്ധിച്ച് ചോദ്യം ചെയ്തിട്ടുണ്ട്. കൂടാതെ ടാലന്റ് മാനേജര്‍മാരെയും കാസ്റ്റിംഗ് മാനേജര്‍മാരെയും അന്വേഷണസംഘം ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. ജൂണ്‍ 14 ന് സുശാന്തിനെ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in