രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അഭിഭാഷകന്‍

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അഭിഭാഷകന്‍

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ശിക്ഷിക്കപ്പട്ട പ്രതി നളിനി ശ്രീഹരന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അഭിഭാഷകന്‍ പുഗഴേന്തി. തിങ്കളാഴ്ച രാത്രിയില്‍ വെല്ലൂര്‍ വനിതാ ജയിലിലായിരുന്നു സംഭവം. കഴുത്തില്‍ തുണി കുരുക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് തനിക്ക് അറിയാനായതെന്ന് പുഗഴേന്തി പറഞ്ഞു. എന്നാല്‍ ആത്മഹത്യാഭീഷണി മുഴക്കുക മാത്രമാണ് ചെയ്തതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന സഹതടവുകാരിയുമായി നളിനി തര്‍ക്കത്തിലേര്‍പ്പെടുകയും ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പുഗഴേന്തിയെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് അഭിഭാഷകന്‍
കൊവിഡ് വാക്‌സിന്‍: വാക്സിൻ തോൽക്കാതിരിക്കാൻ സയൻസ് കൂട്ടിനുണ്ടാവും

എന്നാല്‍ സഹതടവുകാരിയുമായി നളിനി തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ തന്നെ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജയില്‍ അധികൃതര്‍ വിശദീകരിച്ചു. സഹതടവുകാരിയുടെ സാന്നിധ്യം ചോദ്യം ചെയ്താണ് നളിനി വഴക്കുണ്ടാക്കിയത്. എന്നാല്‍ കഴുത്തില്‍ തുണികുരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും സ്ഥിരീകരിക്കാനായിട്ടില്ലെന്നും പുഗഴേന്തി പറയുന്നു. കഴിഞ്ഞ 29 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് നളിനി.

വലിയ പ്രതിസന്ധികള്‍ നേരിട്ട വ്യക്തിയാണ് അവര്‍. ചെറിയ കാര്യങ്ങളുടെ പേരില്‍ അവര്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് കരുതാനാകില്ലെന്നുമാണ് അഭിഭാഷകന്റെ വാക്കുകള്‍. സഹതടവുകാരിയുമായി അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ അവരെ തന്റെ സെല്ലില്‍ നിന്നും മാറ്റണമെന്നാണ് നളിനിയുടെ ആവശ്യമെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. നളിനിയെ പുഴല്‍ ജയിലിലേക്ക് മാറ്റാന്‍ ഇടപെടണമെന്ന് ഭര്‍ത്താവും ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതിയുമായ മുരുഗന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുഗഴേന്തി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in