'ജാമിയ മിലിയയുടേത് മികച്ച പ്രകടനം'; സര്‍വകലാശാലയെ വാഴ്ത്തി കേന്ദ്രസര്‍ക്കാര്‍

'ജാമിയ മിലിയയുടേത് മികച്ച പ്രകടനം'; സര്‍വകലാശാലയെ വാഴ്ത്തി കേന്ദ്രസര്‍ക്കാര്‍

2019-20 അധ്യയനവര്‍ഷം ജാമിയ മിലിയ സര്‍വകലാശാലയുടേത് മികച്ച പ്രകടനമെന്ന് അഭിനന്ദിച്ച് മാനവ വിഭവ ശേഷി മന്ത്രാലയം. ആകമാന അവലോകനത്തില്‍ സര്‍വകലാശാല 95.23 ശതമാനം പോയിന്റ് നേടി. പ്രകടനം Outstanding ആണെന്ന് വ്യക്തമാക്കി മന്ത്രാലയം സര്‍വകലാശാലയ്ക്ക് അയച്ച കത്തിലാണ് ഇതുസംബന്ധിച്ച പരാമര്‍ശങ്ങളുള്ളത്. അധ്യാപനത്തില്‍ ഉന്നത നിലവാരവും, സുപ്രധാന വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള ഗവേഷണവും പുരോഗമനപരമായ അവബോധവുമാണ് ഈ നേട്ടത്തിന് സര്‍വകലാശാലയെ പ്രാപ്തമാക്കിയതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ നജ്മ അക്തര്‍ വ്യക്തമാക്കി.

'ജാമിയ മിലിയയുടേത് മികച്ച പ്രകടനം'; സര്‍വകലാശാലയെ വാഴ്ത്തി കേന്ദ്രസര്‍ക്കാര്‍
ഏറെനാള്‍ ഈ അനീതി തുടരില്ല, ജയിലറ തുറക്കപ്പെടും, നീ ഞങ്ങളിലേക്കെത്തും ; സായ്ബാബയ്ക്ക് അരുന്ധതി റോയിയുടെ കത്ത്

വരും വര്‍ഷങ്ങളില്‍ ഇതിനേക്കാള്‍ മുന്നേറാനാകുമെന്നാണ്‌ പ്രതീക്ഷ. സമീപ ഭാവിയില്‍ കടുത്ത പരീക്ഷണങ്ങളിലൂടെ കടന്നുപോയാണ് ഈ നേട്ടം കൈവരിക്കാനായതെന്നത് ഈ അംഗീകാരത്തിന്റെ മാറ്റ് കൂട്ടുന്നതാണെന്നും അവര്‍ പറഞ്ഞു. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രസ്ഥാനമായി ജാമിയ മിലിയ സര്‍വകാലാശാല മാറിയിരുന്നു. 2019 ഡിസംബര്‍ 15ന് പൊലീസ് ക്യാംപസില്‍ പ്രവേശിക്കുകയും ഒരു പ്രകോപനവുമില്ലാതെ ലൈബ്രറിയിലടക്കം പ്രവേശിച്ച് വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ വിലയിരുത്തുന്നതിലേക്കായി കേന്ദ്രസര്‍വകാലാശാലകള്‍ മാനവ വിവഭശേഷി മന്ത്രാലയവുമായും യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷനുമായും ധാരണാ പത്രം ഒപ്പുവെയ്‌ക്കേണ്ടതുണ്ട്. ഇതുപ്രകാരം 2017 ല്‍ ആദ്യമായി ഈ കരാറിന്റെ ഭാഗമായ സര്‍വകലാശാലയാണ് ജാമിയ. പഠനനിലവാരം, പാഠ്യേതര മുന്നേറ്റം, ഭരണ നിര്‍വഹണം,അധ്യാപന നിലവാരം, ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണ് മന്ത്രാലയം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനങ്ങള്‍ നല്‍കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in