സ്വപ്‌നയ്ക്കും സരിത്തിനുമൊപ്പം 4 തവണ ശിവശങ്കറിനെ കണ്ടിട്ടുണ്ടെന്ന് സന്ദീപിന്റെ മൊഴി

സ്വപ്‌നയ്ക്കും സരിത്തിനുമൊപ്പം 4 തവണ ശിവശങ്കറിനെ കണ്ടിട്ടുണ്ടെന്ന് 
സന്ദീപിന്റെ മൊഴി

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറുമൊത്ത് സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റില്‍ സൗഹൃദ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് സന്ദീപ് നായരുടെ മൊഴി. അപ്പോഴെല്ലാം സരിത്തും സ്വപ്‌നയുമുണ്ടായിരുന്നു. ഒരു തവണ രാത്രിയില്‍ അദ്ദേഹത്തെ ഹെതര്‍ ഫ്‌ളാറ്റില്‍ എത്തിച്ചിട്ടുണ്ടെന്നും സന്ദീപ് നായര്‍ കസ്റ്റംസ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരത്തേക്ക് സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതിയാണ് സന്ദീപ്. സരിത്തും സ്വപ്‌നയുമാണ് ഒന്നും രണ്ടും പ്രതികള്‍. അതേസമയം സന്ദീപിനെ അറിയാമെങ്കിലും സൗഹൃദമില്ലെന്നാണ് ശിവശങ്കര്‍ നേരത്തേ നല്‍കിയിരിക്കുന്ന മൊഴി.

സ്വപ്‌നയ്ക്കും സരിത്തിനുമൊപ്പം 4 തവണ ശിവശങ്കറിനെ കണ്ടിട്ടുണ്ടെന്ന് 
സന്ദീപിന്റെ മൊഴി
'സഭാസമ്മേളനം ഒഴിവാക്കി പങ്കെടുക്കേണ്ടതല്ല വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം', സ്പീക്കര്‍ക്കെതിരെ സി ദിവാകരന്‍

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ എല്ലാം നിയന്ത്രിക്കുന്നത് സ്വപ്‌ന സുരേഷാണെന്നും സന്ദീപ് മൊഴി നല്‍കിയതായി വിവരമുണ്ട്. സ്വര്‍ണം റമീസിന് കൈമാറുക മാത്രമാണ് തന്റെ റോളെന്നുമാണ് ഇയാളുടെ മൊഴി. ദുബായില്‍ നിന്ന് കയറ്റി അയയ്ക്കുന്നത് സംബന്ധിച്ച് സ്വപ്‌നയ്‌ക്കേ അറിയൂവെന്നുമാണ് ഇയാള്‍ അന്വേഷണസംഘത്തോട് പറഞ്ഞിരിക്കുന്നത്. അതേസമയം ബാഗേജുകള്‍ എറ്റുവാങ്ങി സ്വപ്‌നയ്ക്ക് കൈമാറിയിട്ടുണ്ടെന്ന് യുഎഇ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷും മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വപ്‌നയുടെ നിര്‍ദേശപ്രകാരമാണ് പാഴ്‌സല്‍ ഏറ്റുവാങ്ങിയതെന്നും സരിത്ത് ഇല്ലാത്തപ്പോഴാണ് ഇതിന് തന്നെ ചുമതലപ്പെടുത്തിയിരുന്നതെന്നും സ്വര്‍ണമാണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയെന്നും ജയഘോഷ് പറഞ്ഞതായാണ് വിവരം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്തിട്ടുള്ളതിനാല്‍ അവിടെയുള്ള ഇയാളുടെ പരിചയങ്ങള്‍ പ്രതികള്‍ തട്ടിപ്പിന് ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച ജയഘോഷില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

The Cue
www.thecue.in