സ്വര്‍ണക്കടത്ത് കേസ് : ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് അമിത്ഷാ, അവലോകനത്തില്‍ വി മുരളീധരനും ഉന്നത ഉദ്യോഗസ്ഥരും

സ്വര്‍ണക്കടത്ത് കേസ് : ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് അമിത്ഷാ, അവലോകനത്തില്‍ വി മുരളീധരനും ഉന്നത ഉദ്യോഗസ്ഥരും

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് അവലോകനം ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഡല്‍ഹിയില്‍ ഉന്നത തല യോഗം വിളിച്ചുചേര്‍ത്തു. വെള്ളിയാഴ്ചയായിരുന്നു യോഗമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശകാര്യസഹമന്ത്രി വി മുരളീധരനും ആഭ്യന്തരവകുപ്പിലെയും വിദേശകാര്യവകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

എന്‍ഐഎയുടെ അന്വേഷണ രീതികളിലെ പ്രത്യേകതകള്‍ യോഗം അവലോകനം ചെയ്തതായാണ് വിവരം. ഇതുവരെയുള്ള അന്വേഷണപുരോഗതി യോഗം വിലയിരുത്തി. നേരത്തേ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് തന്നെ കേസിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതിന് പിന്നാലെയാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയത്. എന്‍ഐഎ ദക്ഷിണ മേഖല ആസ്ഥാനത്തിന് കീഴിലാണ് അന്വേഷണം നടന്നുവരുന്നത്. വിഷയത്തില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും വി മുരളീധരനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനും ശേഷമാണിപ്പോള്‍ അമിത്ഷായുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in