'ഭക്ഷ്യ കിറ്റോ അതോ സ്വര്‍ണ കിറ്റോ'; മന്ത്രി കെ.ടി ജലീല്‍ പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രന്‍

'ഭക്ഷ്യ കിറ്റോ അതോ സ്വര്‍ണ കിറ്റോ'; മന്ത്രി കെ.ടി ജലീല്‍ പച്ചക്കള്ളം പറയുന്നുവെന്ന് കെ സുരേന്ദ്രന്‍

മന്ത്രി കെ.ടി ജലീല്‍ പറഞ്ഞ കിറ്റ് ഭക്ഷ്യകിറ്റോ അതോ സ്വര്‍ണ കിറ്റോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ജലീല്‍ മുന്‍പും വിളിച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കില്‍ യുഎഇ കോണ്‍സുലിന്റെ നിര്‍ദേശപ്രകാരമാണ് വിളിച്ചതെന്നത് പച്ചക്കള്ളമാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ആശയക്കുഴപ്പമുണ്ടാക്കുന്ന വാദങ്ങളാണ് കെടി ജലീലിന്റേത്. അദ്ദേഹം സംശയത്തിന്റെ നിഴലിലാണ്. അദ്ദേഹത്തിനും ഓഫീസിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്. സ്വര്‍ണക്കടത്തുകാര്‍ ജലീലിന്റെ ഓഫീസ് സന്ദര്‍ശിച്ചിട്ടുണ്ട്.

കെ.ടി ജലീല്‍ ചില തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പൂര്‍വകാല ചരിത്രം പരിശോധിച്ചാല്‍ അറിയാന്‍ കഴിയുമെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. എല്ലാം കൂട്ടിവായിക്കുമ്പോള്‍ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ലാഘവത്തോടെ കാണേണ്ടതല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്വപ്‌നയുമായി ബന്ധമുണ്ടെന്നും വിളിച്ചിട്ടുണ്ടെന്നും കെടി ജലീല്‍ എന്തുകൊണ്ടാണ് ഇത്രയും ദിവസങ്ങളായി പറയാതിരുന്നത്. സംശയം ദൂരീകരിക്കാന്‍ രണ്ട് മാസത്തെ ഫോണ്‍ രേഖകള്‍ പുറത്തുവിടാന്‍ ജലീല്‍ തയ്യാറുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സരിത് ഇങ്ങോട്ട് വിളിച്ചതിനേക്കാള്‍ കൂടുതല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ അങ്ങോട്ട് വിളിച്ചിട്ടുണ്ട്. ഇതെല്ലാം സാധാരണ സൗഹൃദമായി കാണാനാകില്ല. ജനങ്ങളോട് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. രാഷ്ട്രീയ സദാചാരവും മര്യാദയും പുരപ്പുറത്ത് കയറി പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല. പിണറായി വിജയന്‍ രാജിവെച്ച് മര്യാദ കാട്ടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in