സ്വപ്ന പിടിയിലായത് മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റില്‍ നിന്നെന്ന് വ്യാജപ്രചരണം, കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകളില്‍ ചാനല്‍ നിയമനടപടിക്ക്

സ്വപ്ന പിടിയിലായത് മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റില്‍ നിന്നെന്ന് വ്യാജപ്രചരണം, കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകളില്‍ ചാനല്‍ നിയമനടപടിക്ക്

സ്വര്‍ണക്കടത്ത് കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായതിന് പിന്നാലെ കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉപയോഗിച്ച് നടന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ ന്യൂസ് 18 ചാനല്‍ നിയമനടപടിക്കൊരുങ്ങുന്നു. ചാനലിന്റെ ലോഗോയും സ്‌ക്രീന്‍ ഷോട്ടും ഉപയോഗിച്ചായിരുന്നു മുഖ്യമന്ത്രിക്കും സിപിഎമ്മുനുമെതിരെ വ്യാജപ്രചരണം. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു.

ന്യൂസ് 18 ചാനലിന്റെ സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ച്, സ്വപ്‌നയും സന്ദീപും പിടിയിലായത് മുഖ്യമന്ത്രിയുടെ മകളുടെ ഫ്‌ളാറ്റില്‍ നിന്നാണ് എന്നതടക്കമുള്ള പ്രചരണങ്ങളായിരുന്നു നടന്നത്. സ്വപ്‌ന ഒളിവില്‍ കഴിഞ്ഞത് സിപിഎം നേതാക്കളുടെ ഒത്താശയോടെയാണെന്നും വ്യാജ പ്രചരണമുണ്ടായിരുന്നു.

സ്വപ്‌നയുടെയും സന്ദീപിന്റെയും അറസ്റ്റുമായി ബന്ധപ്പെട്ട് വ്യാപകമായി വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സ്വപ്നാ സുരേഷ് മുഹമ്മദ് റിയാസ്-വീണാ വിവാഹത്തില്‍ പങ്കെടുത്തതായി കാണിച്ച് വ്യാജ ഫോട്ടോകളും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഫോട്ടോഷോപ്പ് ചെയ്ത് ചേര്‍ത്ത ഫോട്ടോകളാണ് പ്രചരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in