സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന ആരോപണം ; എം ശിവശങ്കറിന് സ്ഥാനചലനം

സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന ആരോപണം ; എം ശിവശങ്കറിന് സ്ഥാനചലനം
sys 8

ഡിപ്ലൊമാറ്റിക് ബാഗേജില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയില്‍ നിന്ന് നീക്കി. അതേസമയം ഐടി വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനം പിന്നീടാണെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അദ്ദേഹത്തെ നീക്കുകയാണ് ചെയ്തിരിക്കുന്നത്‌. മിര്‍ മുഹമ്മദ് ഐ.എ.എസിനാണ് പകരം ചുമതലയെന്നുമാണ് വാര്‍ത്താക്കുറിപ്പ്. ചൊവ്വാഴ്ച രാവിലെ എം ശിവശങ്കറിനെ മുഖ്യമന്ത്രി വിളിപ്പിച്ച് ആശയവിനിമയം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഓഫീസിനെ സംശയത്തിന്റെ നിഴലിലാക്കിയതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അമര്‍ഷമുണ്ടെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.

സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന ആരോപണം ; എം ശിവശങ്കറിന് സ്ഥാനചലനം
'മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം'; സ്വര്‍ണ്ണക്കടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

നിരപാരാധിയെന്ന് തെളിയും വരെ ശിവശങ്കറിനെ മാറ്റി നിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. ആരോപണങ്ങളും പുതിയ വെളിപ്പെടുത്തലുകളും വരുന്ന പശ്ചാത്തലത്തില്‍ എം ശിവശങ്കറിനെ ഉള്‍പ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയും, ഐടി സെക്രട്ടറിയുമായിരിക്കുന്ന ഒരാള്‍ അന്വേഷണപരിധിയിലാകുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലാകുമെന്ന സാഹചര്യം സര്‍ക്കാര്‍ മുന്നില്‍ക്കണ്ടു. ഈ പശ്ചാത്തലത്തില്‍ ശിവശങ്കറിനെ മാറ്റിനിര്‍ത്തുന്നതാണ് ഉചിതമെന്ന നിലപാടിലേക്ക് സിപിഎം നേതൃത്വവുമെത്തിയിരുന്നു. ബാഗേജ് വിട്ടുകിട്ടാന്‍ പ്രതികള്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് ഉന്നതര്‍ ഇടപെട്ടെന്ന് പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ആരെയും സംരക്ഷിക്കില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in