'ജമാ അത്തെ ഇസ്ലാമി വളര്‍ന്നാല്‍ നാട് കുട്ടിച്ചോറാകും'; സഖ്യധാരണയില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സമസ്ത

'ജമാ അത്തെ ഇസ്ലാമി വളര്‍ന്നാല്‍ നാട് കുട്ടിച്ചോറാകും'; സഖ്യധാരണയില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സമസ്ത
Summary

ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. സഖ്യം ലീഗിന്റെ മുഖം നഷ്ടമാക്കും. യുഡിഎഫിന്റെ സല്‍പ്പേരിനെ അത് ബാധിക്കും.സമുദായത്തിലെ വലിയൊരു വിഭാഗത്തിന്റെ ആശങ്കയാണ് സുപ്രഭാതത്തിലെ ലേഖനത്തിലൂടെ പ്രകടിപ്പിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ധാരണയുണ്ടാക്കുന്നതിനെ കടന്നാക്രമിച്ച് സമസ്ത. ജമാ അത്തെ ഇല്ലാമി വളര്‍ന്നാല്‍ നാട് കുട്ടിച്ചോറാകുമെന്നും പലകുറി നിരോധിക്കപ്പെട്ട മതരാഷ്ട്രവാദ സംഘടനയാണതെന്നും സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നേതാവ് ഉമര്‍ ഫൈസി മുക്കം ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്തിനായിരുന്നു ആ സംഘടനയെ നിരോധിച്ചതെന്ന് ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ മറക്കരുത്. വെല്‍ഫയര്‍ പാര്‍ട്ടിയുമായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. സഖ്യം ലീഗിന്റെ മുഖം നഷ്ടമാക്കും. യുഡിഎഫിന്റെ സല്‍പ്പേരിനെ അത് ബാധിക്കും.സമുദായത്തിലെ വലിയൊരു വിഭാഗത്തിന്റെ ആശങ്കയാണ് സുപ്രഭാതത്തിലെ ലേഖനത്തിലൂടെ പ്രകടിപ്പിച്ചത്. അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

'ജമാ അത്തെ ഇസ്ലാമി വളര്‍ന്നാല്‍ നാട് കുട്ടിച്ചോറാകും'; സഖ്യധാരണയില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സമസ്ത
ബിജെപി മുസ്ലിങ്ങളുടെ നിത്യ ശത്രുവല്ലെന്ന് സമസ്ത നേതാവ്; ‘സന്തോഷിപ്പിക്കുന്ന ഭരണം കൊണ്ടുവന്നാല്‍ ബിജെപിക്ക് എന്താണ് തരക്കേട്’ 

താല്‍ക്കാലിക ലാഭത്തിനായി വലിയ നഷ്ടത്തിലേക്ക് ലീഗും യുഡിഎഫും നീങ്ങരുത്. മതേതരത്വം അംഗീകരിക്കുന്ന പ്രസ്ഥാനമല്ല ജമാ അത്തെ ഇസ്ലാമി. ജനങ്ങള്‍ അവരെ മതമൗലികവാദികളായാണ് കാണുന്നത്. ദൈവീക ഭരണകൂടമാണ് അവരുടെ നയം. വര്‍ഗീയ ധ്രുവീകരണമാണ് അവര്‍ ലക്ഷ്യം വെയ്ക്കുന്നത്. സഖ്യം ജമാ അത്തിന് കളങ്കം മാറ്റാനുള്ള അവസരമായി മാറും. സമുദായത്തില്‍ അവര്‍ക്ക് ചെറിയ സ്വാധീനമേയുള്ളൂ. സഖ്യമായാല്‍ ജമാഅത്ത് സ്വാധീനം ലീഗ് വിലാസത്തിലാകുമെന്നും ഉമര്‍ഫൈസി പറഞ്ഞു. ആര്‍എസ്എസ്സിന്റെ മറുഭാഗമായി ആ സംഘടനയെ കാണുന്നവരുണ്ട്. അങ്ങനെയുള്ളവരുമായി സഖ്യത്തിലേര്‍പ്പെടുന്നത് ആര്‍എസ്എസ്സിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അത് മുസ്ലിം സമുദായത്തിനും മതനിരപേക്ഷ ചേരിക്കും ക്ഷീണമേല്‍പ്പിക്കും. സമസ്തയുടെ പാരമ്പ്യം, എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ തുടങ്ങിയ മതതീവ്രവാദ ശക്തികളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തതാണ്. ആ നിലപാട് ശക്തിപ്പെടണമെന്നാണ് ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യം ആവശ്യപ്പെടുന്നതെന്നും ഉമര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in