പ്രതിഷേധം ശക്തം; നാഗാലാന്‍ഡില്‍ പട്ടിയിറച്ചി വില്‍പ്പന നിരോധിച്ച് സര്‍ക്കാര്‍

പ്രതിഷേധം ശക്തം; നാഗാലാന്‍ഡില്‍ പട്ടിയിറച്ചി വില്‍പ്പന നിരോധിച്ച് സര്‍ക്കാര്‍

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പട്ടിയിറച്ചി ഇറക്കുമതിയും വില്‍പ്പനയും നിരോധിച്ച് നാഗാലാന്‍ഡ് സര്‍ക്കാര്‍. വ്യാവസായികാടിസ്ഥാനത്തില്‍ പട്ടികളെ ഇറക്കുമതി ചെയ്യുന്നതും, പട്ടിയിറച്ചി വില്‍പ്പനയും നിരോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി തെംജെന്‍ ടോയ് അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജെപി എംപിയും മൃഗക്ഷേമ പ്രവര്‍ത്തകയുമായ മനേക ഗാന്ധിയെയും മുഖ്യമന്ത്രി നെഫ്യു റിയോയെയും ടാഗ് ചെയ്തായിരുന്നു ചീഫ് സെക്രട്ടറിയുടെ ട്വീറ്റ്. മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ നായകളോടുള്ള ക്രൂരത നിരോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.

ദിമാപൂരിലെ ഇറച്ചി മാര്‍ക്കറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് നിരവധി പേര്‍ പട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സംവിധായകന്‍ ഒമുങ് കുമാറും, കവിയും രാജ്യസഭാ മുന്‍ എംപിയുമായ പ്രതീഷ് നന്ദിയുമടക്കം പട്ടിഇറച്ചി നിരോധനം ആവശ്യപ്പെട്ടുള്ള സോഷ്യല്‍ മീഡിയ കാമ്പെയിനില്‍ സജീവമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in