ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിലെ വനിതകളെ തിരിച്ചറിഞ്ഞു ; പ്രതിയുടെ ഭാര്യയുടെ ആരോപണം തള്ളി പൊലീസ്

ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിലെ വനിതകളെ തിരിച്ചറിഞ്ഞു ; പ്രതിയുടെ ഭാര്യയുടെ ആരോപണം തള്ളി പൊലീസ്

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട വനിതകളെ അന്വേഷണസംഘം തിരിച്ചറിഞ്ഞു. വരന്റെ മാതാവെന്നും സഹോദരിയെന്നും തെറ്റിദ്ധരിപ്പിച്ച് ഷംനയോട് ഫോണില്‍ സംസാരിച്ചവരെക്കുറിച്ചാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. പ്രതികളായ രണ്ടുപേരുടെ സഹോദരിമാരെ ഇതിനകം അന്വേഷണസംഘം ചോദ്യം ചെയ്തിട്ടുണ്ട്. റഫീഖ്, അബൂബക്കര്‍ എന്നിവരുടെ സഹോദരിമാരില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. അതേസമയം പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പൊലീസില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദം നേരിടുന്നുവെന്ന, പ്രതി ഷെരീഫിന്റെ ഭാര്യ സോഫിയയുടെ ആരോപണം അന്വേഷണസംഘം തള്ളി.

ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിലെ വനിതകളെ തിരിച്ചറിഞ്ഞു ; പ്രതിയുടെ ഭാര്യയുടെ ആരോപണം തള്ളി പൊലീസ്
കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയ നിശാപാര്‍ട്ടിയില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ; ഉടമയ്‌ക്കെതിരെ കേസ്

ഇത് വാസ്തവവിരുദ്ധമാണെന്നും അത്തരത്തിലുണ്ടായിട്ടില്ലെന്നും എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ വ്യക്തമാക്കി.തെളിവില്ലാതെ ആരെയും പ്രതിയാക്കില്ല. അന്വേഷണം നടക്കുന്നേയുള്ളൂ. കുറ്റം ചെയ്യാത്തവര്‍ പൊലീസിനെ ഭയക്കേണ്ടതില്ലെന്നും വിജയ് സാഖറെ പറഞ്ഞു. ഷെരീഫിന്റെ ഭാര്യ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു സോഫിയ ആരോപിച്ചത്. അതിനിടെ കേസില്‍ ജാമ്യം ലഭിച്ച ഹാരിസ്, അബൂബക്കര്‍, ശരത് എന്നിവരെ വീണ്ടും അറസ്റ്റ് ചെയ്തിട്ടുണ്ട്. വാളയാറിലെ ഹോട്ടലില്‍ മോഡലുകളെ അടച്ചിട്ട് പണം തട്ടിയ കേസില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in