'മഹാപണ്ഡിതരൊക്കെ വലിയ കാര്യങ്ങള്‍ പറയും' ; കാനത്തിനെതിരെ പരിഹാസവുമായി മന്ത്രി ഇ.പി ജയരാജന്‍

'മഹാപണ്ഡിതരൊക്കെ വലിയ കാര്യങ്ങള്‍ പറയും' ; കാനത്തിനെതിരെ പരിഹാസവുമായി മന്ത്രി ഇ.പി ജയരാജന്‍

ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കാനുള്ള രാഷ്ട്രീയ സാഹചര്യമില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെതിരെ മന്ത്രി ഇ.പി ജയരാജന്‍. കാനത്തിന്റെ പ്രതികരണം സംബന്ധിച്ച ചോദ്യത്തിന് ന്യൂസ് 18 നോട് അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'അദ്ദേഹത്തിന്റെ നിലപാട് എനിക്ക് അറിയില്ല. ഇന്നത്തെ സാഹചര്യത്തില്‍ പരിമിതമായ അറിവ് വെച്ചാണ് ഞാന്‍ പറയുന്നത്. മഹാ പണ്ഡിതരൊക്കെ വലിയ കാര്യങ്ങള്‍ പറയും. അതൊക്കെ കേള്‍ക്കുന്നുണ്ട്. കേട്ട് മനസ്സിലാക്കുന്നുണ്ട്'. ഇങ്ങനെയായിരുന്നു ഇപിയുടെ പരിഹാസം. ജോസ് കെ മാണി വിഭാഗത്തിന് നല്ല ജന സ്വാധീനമുണ്ട്. അങ്ങനെയൊരു പാര്‍ട്ടിയെയാണ് യുഡിഎഫ് പുറത്താക്കിയത്. അത് സ്വാഭാവികമായും അവരെ വേദനിപ്പിച്ചു.

'മഹാപണ്ഡിതരൊക്കെ വലിയ കാര്യങ്ങള്‍ പറയും' ; കാനത്തിനെതിരെ പരിഹാസവുമായി മന്ത്രി ഇ.പി ജയരാജന്‍
ഇസ്ലാമിക തീവ്രവാദികള്‍ തന്നെ,സൈബര്‍ ആക്രമണത്തില്‍ കടകംപള്ളി

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേരള രാഷ്ട്രീയത്തിലെ അതികായനായ നേതാവും യുഡിഎഫിന്റെ സ്ഥാപക നേതാവുമാണ് കെ.എം മാണി. കര്‍ഷകര്‍ക്കിടയില്‍ അംഗീകാരമുള്ള പാര്‍ട്ടിയാണ് അദ്ദേഹത്തിന്റേത്. ജോസ് കെ മാണിയോട് യുഡിഎഫ് ക്രൂരതയാണ് കാട്ടിയത്. ഒരു പാര്‍ട്ടിയോടും ചെയ്യാന്‍ പാടില്ലാത്തതാണ്. 32 വര്‍ഷം ഒന്നിച്ച് പ്രവര്‍ത്തിച്ചവരാണ്. ഒരു ദിവസം രാവിലെ പത്രക്കാരെ വിളിച്ചുചേര്‍ത്ത് പുറത്താക്കിയെന്ന് അറിയിച്ചു. അത് അവരെ വല്ലാതെ വേദനിപ്പിച്ചു. യുഡിഎഫില്‍ ഭിന്നത മൂര്‍ഛിക്കുകയാണ്. എസ്ഡിപിഐയെയും ജമാ അത്തെ ഇസ്ലാമിയെയും കൂട്ടുപിടിക്കുകയാണ് യുഡിഎഫ്. ഇത് മതേതര വിശ്വാസികളെ യുഡിഎഫില്‍ നിന്ന് അകറ്റും. എല്ലാവരുടെയും വേദന മാറ്റുന്ന പാര്‍ട്ടിയും മുന്നണിയുമാണ് എല്‍ഡിഎഫ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമാണ്. ഇടതുമുന്നണി വലിയ ബഹുജന പിന്‍തുണ ആര്‍ജിക്കുകയാണെന്നും ഇ.പി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in