ഉത്തര്‍പ്രദേശില്‍ റെയ്ഡിനിടെ അക്രമണം: വെടിയേറ്റ് എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശില്‍ റെയ്ഡിനിടെ അക്രമണം: വെടിയേറ്റ് എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ റെയ്ഡിനിടെ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബെ എന്നയാളെ തേടിയായിരുന്നു പൊലീസ് എത്തിയത്. ഇതിനിടെയാണ് പ്രതികള്‍ ഒളിഞ്ഞിരുന്ന് വെടിവെച്ചതെന്ന് കാന്‍പുര്‍ പൊലീസ് മേധാവി ദിനേഷ് കുമാര്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

2001ല്‍ ശിവ്‌ലി പൊലീസ് സ്റ്റേഷനില്‍ വെച്ച് മുന്‍ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ദുബെ. ഡപ്യൂട്ടി സൂപ്രണ്ട്, മൂന്ന് എസ്‌ഐമാര്‍, നാല് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവാരാണ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്. മൂന്നു സ്റ്റേഷനുകളിലെ പൊലീസുകാരായിരുന്നു ദുബെയെ പിടികൂടുന്നതിനായി എത്തിയത്.

കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ ഒളിഞ്ഞിരുന്നാണ് ക്രിമിനല്‍ സംഘം വെടിയുതിര്‍ത്തത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സംഭവ സ്ഥലത്തത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in