നിയമം വെള്ളാപ്പള്ളിക്കും ബാധകം; മഹേശന്റെ മരണം സത്യസന്ധരായ പൊലീസുകാരെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് വിഎം സുധീരന്‍

നിയമം വെള്ളാപ്പള്ളിക്കും ബാധകം; മഹേശന്റെ മരണം സത്യസന്ധരായ പൊലീസുകാരെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് വിഎം സുധീരന്‍

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെകെ മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സത്യസന്ധമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വെള്ളാപ്പള്ളി നടേശനും കൂട്ടരുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് രേഖകള്‍. നിയമം വെള്ളാപ്പള്ളി നടേശനും ബാധകമാണെന്ന് ഉറപ്പുവരുത്തണമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കേസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണം. സംസ്ഥാനത്തെ പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വെള്ളാപ്പള്ളി നടേശന്റെ സ്വാധീനത്തിലാണെന്ന് ആക്ഷേപമുണ്ട്. അതുകൊണ്ടാണ് മഹേശന്റെ കുടുംബം ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചിരിക്കുന്നത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളി നടേശന്റെ സ്വാധീനത്തിന് മുന്നില്‍ കേന്ദ്ര ഏജന്‍സികളുടെയും സംസ്ഥാന പൊലീസിന്റെയും നടപടികല്‍ മുങ്ങിപ്പോകുകയാണ്. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഒരു കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലുണ്ടായത്. മഹേശന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും വിഎം സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in