'മോദിജിക്കെതിരെ സംസാരിച്ചിട്ടില്ല', വരുന്ന വാര്‍ത്തകള്‍ വ്യാജം; അമ്മ ഇതെല്ലാം കണ്ട് കരഞ്ഞെന്ന് ടിനി ടോം

'മോദിജിക്കെതിരെ സംസാരിച്ചിട്ടില്ല', വരുന്ന വാര്‍ത്തകള്‍ വ്യാജം; അമ്മ ഇതെല്ലാം കണ്ട് കരഞ്ഞെന്ന് ടിനി ടോം

കൊച്ചി ബ്ലാക്ക് മെയില്‍ കേസുമായി ബന്ധപ്പെട്ട് പേര് പ്രചരിപ്പിക്കുന്നതിനെതിരെ നടന്‍ ടിനി ടോം. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ താനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രചരിപ്പിക്കുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്ന് ടിനി ടോം ഫേസ്ബുക്ക് ലൈവില്‍ ചോദിച്ചു. നിയമപരമായി നേരിടും. താരസംഘടനയായ അമ്മയുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ടിനി ടോം പറഞ്ഞു.

ഒരുപാട് സൈബര്‍ ആക്രമണം നേരിട്ടിട്ടുണ്ട്. എല്ലാം തെറ്റിദ്ധാരണ ഉണ്ടാക്കാനായിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മനപൂര്‍വം വാര്‍ത്തകള്‍ നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതികരിച്ചുവെന്നായിരുന്നു നേരത്തെയുളളപ്രചരണം. താന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും വക്തവല്ല. കലയാണ് തന്റെ രാഷ്ട്രീയം. ചിരിക്കാനും ചിരിപ്പിക്കാനും നടക്കുന്ന ആളാണ് താന്‍. രജത് കുമാര്‍ ആര്‍മി വിഷയത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചത്. ഏഷ്യാനെറ്റ് നല്‍കിയ സ്‌ക്രിപ്റ്റാണ് സ്റ്റേജില്‍ അവതരിപ്പിച്ചത്.

ഇപ്പോള്‍ ഷംന കാസിമുമായി ബന്ധപ്പെട്ട കേസിലും തന്റെ പേര് വലിച്ചിഴക്കുന്നു. അമ്മയുടെ കണ്ണുനീര് കണ്ടാണ് വരുന്നത്. ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അമ്മ ചോദിച്ചു. തെറ്റുചെയ്തില്ലെന്ന് അമ്മയ്ക്ക മുന്നില്‍ സത്യം ചെയ്യേണ്ടി വന്നു.പൊലീസ് വിളിക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല.

താനിതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് ആരാണ് പറഞ്ഞു തന്നത് എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മറുനാടന്‍ മലയാളിയിലെ സാജന്‍ സ്‌കറിയയോട് ചോദിക്കാനുള്ളത്. ചെറിയ കുടുംബമാണ് തനിക്കുള്ളത്. ഇതെല്ലാം കേള്‍ക്കുമ്പോള്‍ അമ്മ വിഷമിക്കും. താന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഡിജിപിയോടും അന്വേഷണ ഉദ്യോഗസ്ഥരോടും വിളിച്ച് ചോദിക്കണം. പ്രതികളോ ഷംനയോ തന്റെ പേര് പറഞ്ഞിട്ടുണ്ടോയെന്ന്് അന്വേഷിക്കണം. അന്തരീക്ഷത്തില്‍ നിന്നും എടുത്ത് വാര്‍ത്ത നല്‍കുമ്പോള്‍ താന്‍ മാത്രമല്ല കുടുംബം ഒന്നായാണ് വിഷമിക്കുന്നത്. ഇത്രയും കാലം അധ്വാനിച്ചാണ് കുടുംബം പുലര്‍ത്തിയത്.

തെറ്റ് ചെയ്യാത്തവരെ ഉപദ്രവിക്കരുത്. സൂപ്പര്‍ സ്റ്റാറോ സൂപ്പര്‍ സ്റ്റാറിന്റെ മകനോ അല്ല. വളരെ കഷ്ടപ്പെട്ടാണ് സിനിമയിലെത്തിയത്. ഏറ്റവും ചെറിയ നടനാണ്. അര്‍ഹതപ്പെടാത്ത ഒന്നും നേടിയെടുത്തിട്ടില്ല. ലോണിലാണ് വീടും കാറും ഉണ്ടാക്കിയത്. ചെയ്യാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ ദൈവം കേള്‍ക്കും. സാജന്‍ സക്കറിയയും ഒരമ്മയുടെ മകനാണ്. അമ്മയ്ക്കുണ്ടാകുന്ന വേദന അദ്ദേഹത്തിന് മനസിലാകുമല്ലോ. തന്റെ ലക്ഷ്യമിടുന്നത് എന്തിനാണെന്ന് അറിയില്ല. ആശുപത്രി കേസുണ്ടായിരുന്നത് കൊണ്ട് ാടന്‍ മലയാളി നടത്തിയ ഷോയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അതിന്റെ വൈരാഗ്യമാണോ ഇന്റര്‍വ്യു നല്‍കാത്തത് കൊണ്ടാണോ എന്ന് അറിയില്ല. അന്തരീക്ഷത്തില്‍ നിന്നും എടുത്ത് പ്രചരിപ്പിക്കുന്നത് എന്തിനാണ്. ജിഎസ്ടിയും ഇന്‍കംടാക്‌സും കൃത്യമായി അടയ്ക്കുന്ന ആളാണ്. എളുപ്പവഴിയിലൂടെയല്ല ഇവിടെ വരെ എത്തിയത്. സുരേഷ് ഗോപി എല്ലാ സങ്കടങ്ങളിലും ഒപ്പം നിന്ന ആളാണ്. അദ്ദേഗത്തിനൊപ്പമുള്ള ഫോട്ടോയിട്ടാല്‍ സംഘികളെ സുഖിപ്പിക്കാനാണെന്ന് പ്രചരിപ്പിക്കും. പിണറായി വിജയന്റെയോ ശൈലജ ടീച്ചറുടെയോ നല്ല പ്രവൃത്തി കണ്ട് കന്റിട്ടാല്‍ കമ്മിയാക്കും. പ്രളയത്തിലും കൊവിഡിലും ആളുകളെ സഹായിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. തെറ്റായ വഴിയിലൂടെ ഒരു കാര്യവും ചെയ്തിട്ടില്ലെന്നും ടിനി ടോം ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in