സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചു; ദൂരപരിധി കുറച്ചു

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചു; ദൂരപരിധി കുറച്ചു

സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജ്ജ് 8 രൂപയായി തുടരും. ദൂരപരിധി കുറച്ചാണ് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചിരിക്കുന്നത്. 5 കിലോമീറ്ററിന് 8 രൂപയായിരുന്നത് രണ്ടര കിലോമീറ്ററാക്കി മാറ്റി. രണ്ടര കിലോമീറ്ററിന് ശേഷം ഓരോ കിലോമീറ്ററിനും 90 പൈസ വെച്ച് കൂടും.

ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ച തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഗതാഗതവകുപ്പ് മുന്നോട്ട്് വെച്ച നിര്‍ദേശങ്ങള്‍ മുഴുവനായി മന്ത്രിസഭ അംഗീകരിച്ചില്ല. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നായിരുന്നു ശുപാര്‍ശ. വര്‍ധവ കൊവിഡ് കാലത്തേക്ക് മാത്രമായിരിക്കുമെന്നാണ് വിശദീകരണം.

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടാനുള്ള നിര്‍ദേശം ഇപ്പോള്‍ നടപ്പാക്കില്ല. ഒരു രൂപയില്‍ നിന്നും മൂന്ന് രൂപയാക്കാനായിരുന്നു നിര്‍ദേശം. സ്വകാര്യ ബസുകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ബാധ്യത കൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രത്യേക സമിതി ചാര്‍ജ്ജ് കൂട്ടാന്‍ നിര്‍ദേശിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in