ഇടവേളയ്ക്ക് ശേഷം പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി

ഇടവേളയ്ക്ക് ശേഷം പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 12 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില 80 രൂപ 69 പൈസയാണ്. ഡീസല്‍ ലിറ്ററിന് 76 രൂപ 33 പൈസ.

തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ ഇന്ധനവില വര്‍ധനവോടെ ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് കൂടിയത്. ജൂണ്‍ ഏഴുമുതലാണ് വിലവര്‍ധിപ്പിക്കാന്‍ ആരംഭിച്ചത്. ഇതില്‍ ഇന്നലെ മാത്രമായിരുന്നു ഇന്ധന വിലയില്‍ വ്യത്യാസമില്ലാതിരുന്നത്.

കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണകമ്പനികളുടെ വിശദീകരണം. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in