ഇന്നും ഇന്ധന വില കൂട്ടി; 21 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10.45 രൂപ

ഇന്നും ഇന്ധന വില കൂട്ടി; 21 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10.45 രൂപ

തുടര്‍ച്ചയായ 21ാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് കൂട്ടിയത്. 19 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രാജ്യത്തെ ഇന്ധനവില ഇപ്പോള്‍ ഉള്ളത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്നും ഇന്ധന വില കൂട്ടി; 21 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10.45 രൂപ
'ഞാന്‍ ഇന്ദിര ഗാന്ധിയുടെ കൊച്ചുമകള്‍, ഭീഷണി വേണ്ട'; യുപി സര്‍ക്കാരിനോട് പ്രിയങ്ക ഗാന്ധി

21 ദിവസം കൊണ്ട് ഡീസലിന് 10.45 പൈസയും പെട്രോളിന് 9.17 രൂപയുമാണ് വര്‍ധിച്ചത്. ജൂണ്‍ ഏഴ് മുതലാണ് രാജ്യത്തെ ഇന്ധനവില ഉയര്‍ത്തി തുടങ്ങിയത്. പെട്രോളിന് കേരളത്തില്‍ 80.59 രൂപയായി.

ഇന്നും ഇന്ധന വില കൂട്ടി; 21 ദിവസം കൊണ്ട് ഡീസലിന് കൂടിയത് 10.45 രൂപ
ആദ്യം പല സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നോക്കി,തമിഴിലെ സൗഹൃദം: അല്‍ഫോണ്‍സ് പുത്രന്‍ അഭിമുഖം

2017 ജൂണ്‍ മുതലാണ് ഇന്ധനവില ഇന്ത്യയില്‍ ദിവസവും പരിഷ്‌കരിക്കുന്ന രീതി നിലവില്‍ വന്നത്. രുപയുടെ മൂല്യം, യുഎസ് ഡോളറിന്റെ വിനിമയ നിരക്ക്, ക്രൂഡ് ഓയില്‍ വില, ഇന്ധനത്തിന്റെ ഉപഭോഗം എന്നിവയാണ് വിലയെ ബാധിക്കുന്നത്. എക്‌സൈസ് തീരുവ, വാറ്റ്, ഡീലര്‍ കമ്മീഷന്‍ എന്നിവ വിലയില്‍ ഉള്‍പ്പെടുന്നുണ്ട്. വാറ്റ് സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in